രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിനെതിരെ വൻ പ്രതിഷേധവുമായി കോൺഗ്രസ്; കെ.സുധാകരൻ വയനാട്ടിലേക്ക്

ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാടെടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു അക്രമം. ജനൽ വഴി കയറിയാണ് ഓഫീസ് അടിച്ചുതകർത്തത്. പൊലീസ് സംരക്ഷണത്തിലാണ് അക്രമം നടന്നതെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ആരോപിച്ചു.

Update: 2022-06-24 12:06 GMT
Advertising

വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെതിരെ വൻ പ്രതിഷേധവുമായി കോൺഗ്രസ്. ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉടൻ വയനാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അക്രമത്തിന് പിന്നിൽ ക്രിമിനൽ സംഘമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ നടപടി എടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്. ഇത് മറച്ചുവെച്ച് രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പൊലീസ് സംരക്ഷണത്തിൽ മുൻകൂട്ടി തയ്യാറാക്കിയ അക്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാടെടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു അക്രമം. ജനൽ വഴി കയറിയാണ് ഓഫീസ് അടിച്ചുതകർത്തത്. പൊലീസ് സംരക്ഷണത്തിലാണ് അക്രമം നടന്നതെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ആരോപിച്ചു. അക്രമത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ അത് ഗൗരവമായി പരിഗണിക്കാതെ പൊലീസ് അക്രമത്തിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News