'പ്രധാനമന്ത്രിക്ക് റോഡിലിറങ്ങാൻ കേരളത്തിലേ പറ്റു, അതിൽ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്'; എം.വി ഗോവിന്ദൻ

വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും കള്ള പ്രചരണം നടത്തി മുന്നോട്ട് പോകാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

Update: 2023-04-25 11:37 GMT
Advertising

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കേരളത്തിൽ മാത്രമേ റോഡിലിറങ്ങാൻ കഴിയു, അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിൽ പ്രതിപക്ഷ നേതാവിന് ക്ഷണം കിട്ടാത്തതിൽ കേന്ദ്രം ആണ് ആരെയാക്കെ ഉൾപെടുത്തണമെന്ന് തീരുമാനിക്കുന്നതെന്നും പരിപാടിയിൽ മേയറെയും വിളിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചു.

എന്നാൽ കേരള സന്ദർശനത്തിൽ വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും കള്ള പ്രചരണം നടത്തി മുന്നോട്ട് പോകാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പ്രധാനമന്ത്രി ഒരു പുതിയ കാര്യവും പറഞ്ഞില്ലെന്നും കോച്ച് ഫാക്ടറി തറക്കല്ലിട്ടിട്ട് ആരംഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെ വ്യാജ പ്രചരണം പ്രധാനമന്ത്രി ആവർത്തിക്കുകയാണെന്നും പച്ചക്കള്ളം പ്രചരിപ്പിക്കാനുള്ള പരിപാടിയായി പ്രധാനമന്ത്രിയുടെ പരിപാടി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ കേരള സർക്കാർ നിയമന നിരോധനം നടത്തുന്നു എന്ന് പ്രചരിപ്പിക്കുകയാണെന്നും എം.വി ഗോവിന്ദൻ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷ ഇരുവരും അല്ല കൈകാര്യം ചെയ്യുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.

തിരുവനന്തപുരത്തേക്കാൾ സ്വർണ്ണക്കടത്ത് നടത്തിയിട്ടുള്ളത് ഗുജറാത്തിലാണ്, അതിന്‍റെ കൃത്യമായ കണക്കുകള്‍ കൈവശമുണ്ട്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വമ്പിച്ച മുന്നേറ്റമുണ്ടായി എന്നത് ശുദ്ധ അസംബന്ധമാണ്. ക്രൈസ്തവ ഭൂരിപക്ഷം ഉള്ളയിടത്തൊന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പറയുന്നത്. പ്രധാനമന്ത്രിയുടെ വരവ് കേരളത്തിൽ ഒരു ഉണർവും ഉണ്ടാക്കിയിട്ടില്ല. ഹിന്ദുത്വം പറഞ്ഞു നടക്കുന്നവർക്ക് എങ്ങനെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനാകുമെന്നും എത്ര സീറ്റിൽ ജയിക്കുമെന്ന് മോദി കേരളത്തിൽ വന്നിട്ട് ഒരിടത്തും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News