തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും വേതനം ലഭിച്ചില്ലെന്ന് വെബ്കാസ്റ്റിങ് ഓപ്പറേറ്റര്‍മാര്‍

വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി വേതനത്തിനായി കാത്തിരിക്കുകയാണ് തെരഞ്ഞെടുപ്പ് ദിനം 11 മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത വെബ് കാസ്റ്റിങ് ഓപ്പറേറ്റർമാർ.

Update: 2021-05-25 01:46 GMT
Advertising

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് ജോലി ചെയ്തവർക്ക് വേതനം കിട്ടിയില്ലെന്ന് പരാതി. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ജോലി ചെയ്ത ൨൦൦ ഓളം പേർക്കാണ് പണം കിട്ടാനുള്ളത്. വേതനവിതരണം വൈകുന്നതിനെതിരെ തിരുവമ്പാടി അക്ഷയകേന്ദ്രത്തിന് മുന്നിൽ ജോലിക്കാർ പ്രതിഷേധിച്ചു. കാമറ ഉള്ളവർക്ക് 1600 ഇല്ലാത്തവർക്ക് 1400 എന്നിങ്ങനെ വേതനം നിശ്ചയിച്ചാണ് ഇലക്ഷൻ കമ്മീഷൻ അക്ഷയ വഴി ആളുകളെ ജോലിക്കെടുത്തത്. ജോലി കഴിഞ്ഞാലുടനെ വേതനവും ഉറപ്പ് നൽകി. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴും വേതനത്തിനായി അക്ഷയകേന്ദ്രം കയറിയിറങ്ങുകയാണ് ഇവർ. ഐ.ടി മിഷൻ വഴി പണം ഇതുവരെ വന്നിട്ടില്ല എന്നാണ് ഓരോ തവണ അക്ഷയ കേന്ദ്രത്തിൽ വരുമ്പോഴും ലഭിക്കുന്ന മറുപടി. പറഞ്ഞ് പറ്റിച്ചതിൽ പ്രതിഷേധിച്ചായിരുന്നു തിരുവമ്പാടി അക്ഷയകേന്ദ്രത്തിന് മുന്നിലെ സൂചനാസമരം. വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി വേതനത്തിനായി കാത്തിരിക്കുകയാണ് തെരഞ്ഞെടുപ്പ് ദിനം 11 മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത വെബ് കാസ്റ്റിങ് ഓപ്പറേറ്റർമാർ.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News