സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല ഭരണകൂട കൊലപാതകമാണ്: ഹമീദ് വാണിയമ്പലം
നീതി നിഷേധിക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച മനുഷ്യ സ്നേഹിയായ ഒരു പൊതുപ്രവർത്തകന്‍റെ അന്ത്യം ഇങ്ങിനെയായതിൽ ദു:ഖിക്കുന്നു. ഇന്ത്യയെക്കുറിച്ചും നീതി പീഠങ്ങളെക്കറിച്ചും ലജ്ജിക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂല കൊലപാതകമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നീതി നിഷേധിക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച മനുഷ്യ സ്നേഹിയായ ഒരു പൊതുപ്രവര്‍ത്തകന്റെ അന്ത്യം ഇങ്ങിനെയായതില്‍ ദു:ഖിക്കുന്നു. ഇന്ത്യയെക്കുറിച്ചും നീതി പീഠങ്ങളെക്കറിച്ചും ലജ്ജിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്റ്റാൻ സ്വാമിയുടേത് മരണമല്ല ഭരണകൂട കൊലപാതകമാണ്. ഇനിയും തെളിയിക്കാൻ കഴിയാത്ത കുറ്റങ്ങൾ ചാർത്തി യുഎപിഎ ചുമത്തി,
ജയിലിലടച്ച് മനുഷ്യാവകാശങ്ങൾ മുഴുവനും ലംഘിച്ച് അദ്ദേഹത്തെ പീഡിപ്പിച്ചു.
പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്തത്ര അവശതയനുഭവിക്കുന്നത് കോടതിയെ അറിയിച്ചിട്ടും ജാമ്യം നൽകിയില്ല. എൻ.ഐ.എയും കേന്ദ്രവും ഒരു തെളിവുമില്ലാതെ അദ്ദേഹത്തെ കൊടുംകുറ്റവാളിയെന്ന് വിളിച്ചു.
നീതി നിഷേധിക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച മനുഷ്യ സ്നേഹിയായ ഒരു പൊതുപ്രവർത്തകന്‍റെ അന്ത്യം ഇങ്ങിനെയായതിൽ ദു:ഖിക്കുന്നു. ഇന്ത്യയെക്കുറിച്ചും നീതി പീഠങ്ങളെക്കറിച്ചും ലജ്ജിക്കുന്നു.
ഇത്തരം കൊലപാതകങ്ങൾ ഫാഷിസ ഭരണകൂടത്തിന്‍റെ അന്ത്യത്തിന്‍റെ തുടക്കമായിരിക്കും തീർച്ച. അത് ഉറപ്പുവരുത്താൻ നമ്മൾ തയ്യാറാണോ എന്നതാണ് ചോദ്യം.
അന്യായമായി ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭകർക്ക് വേണ്ടി, ഭീമ കൊറഗേവ് പോരാളികൾക്ക് വേണ്ടി, മുഴുവൻ മനുഷ്യാവകാശ പ്രവർത്തകർക്കും വേണ്ടി നമ്മൾ പ്രതികരിച്ചു. പക്ഷേ, മതിയായില്ല.
നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നമ്മൾ ഒറ്റക്കെട്ടായി പൊരുതണം. നമ്മൾ ഇന്ത്യക്കാർ നമുക്ക് ഒരൊറ്റ ശത്രുവേ ഉള്ളൂ. അത് ഫാഷിസമാണ്. അതിനെ തുരത്താതെ ഇന്ത്യയില്ല.