മുണ്ടക്കയത്ത് കുടുംബങ്ങളെ കുടിയറക്കാനുള്ള നീക്കം;പ്രതിഷേധം ശക്തം-റവന്യൂ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി
മുറിക്കല്ലുംപുറത്തെ ആറ്റ് പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കി കയ്യേറ്റം നടത്താനുള്ള ശ്രമം ഹാരിസണ്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ഇതിനിടയിലാണ് മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിയുടെ ആവശ്യപ്രകാരം ആറ്റുപുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ഭൂമി അളക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുറിക്കല്ല് പുറത്ത് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
കോട്ടയം മുണ്ടക്കയം മുറിക്കല്ലുപുറത്ത് ആറ്റ് പുറമ്പോക്ക് അളന്നു തിരിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് കുടുംബങ്ങളെ കുടിയിറക്കുന്നത് ഹാരിസണ്‍ കമ്പനിക്ക് വേണ്ടിയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുറിക്കല്ലുംപുറത്തെ ആറ്റ് പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കി കയ്യേറ്റം നടത്താനുള്ള ശ്രമം ഹാരിസണ്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ഇതിനിടയിലാണ് മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിയുടെ ആവശ്യപ്രകാരം ആറ്റുപുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ഭൂമി അളക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുറിക്കല്ല് പുറത്ത് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
നാട്ടുകാരുമായി അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പഞ്ചായത്ത് നടത്തുന്ന നീക്കം ഹാരിസണെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, പെമ്പിളെ ഒരുമൈ നേതാവ് ഗോമതി എന്നിവര്‍ അടക്കം പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.