മഴക്കെടുതിയിൽ വ്യാപക കൃഷിനാശം: 53 കോടി രൂപയുടെ കൃഷി നശിച്ചതായി പ്രഥമിക കണക്കുകള്‍

1695 ഹെക്ടർ കൃഷി നശിച്ചു

Update: 2022-08-03 14:47 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക കൃഷിനാശം. 1695 ഹെക്ടർ കൃഷി നശിച്ചു. 53 കോടി 48 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കൃഷിനാശം പാലക്കാട് ജില്ലയിലാണ്. 452 ഹെക്ടർ കൃഷിയാണ് ജില്ലയിൽ നശിച്ചത്. തൊട്ടടുത്ത് എറണാകുളം ജില്ലയിലാണ് 377.95 ഹെക്ടർ കൃഷിയാണ് എറണാകുളത്ത് നശിച്ചത്.

എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കര്‍ഷകരെ കൃഷിനാശം ബാധിച്ചത്. 3511 കര്‍ഷകര്‍ക്ക് കൃഷി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത് തൃശ്ശൂര്‍ ജില്ലയാണ്. 2569  പേര്‍ക്കാണ് കൃഷി നശിച്ചിട്ടുള്ളത്.

17,079 കർഷകരെ കൃഷിനാശം ബാധിച്ചെന്നും കണക്കുകൾ പറയുന്നു. ജൂലൈ 31 മുതൽ ആഗസ്റ്റ് മൂന്നു വരെയുള്ള കണക്കുകളാണ് ഇത്.ജൂലൈ 31 മുതൽ ആഗസ്റ്റ് മൂന്നു വരെയുള്ള കണക്കുകളാണ് ഇത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News