മീഡിയാവൺ വിധി മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചവരുടെ മുഖത്തേറ്റ കനത്ത പ്രഹരം; വിസ്ഡം

ഇത് ഇ‌ന്ന് രാജ്യം നേരിടുന്ന പൗരസ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളുടെയും വിജയം കൂടിയാണ്.

Update: 2023-04-05 14:30 GMT
Advertising

കോഴിക്കോട്: മീഡിയാവൺ പുനസംപ്രേഷണ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി മാധ്യമസ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് വിസ്ഡം ഇസ്‌ലാമിക്‌ ഓർ​ഗനൈസേഷൻ. കനത്ത വെല്ലുവിളികളെ അതിജീവിച്ച് നിയമ പോരാട്ടവുമായി മുന്നോട്ടു പോയ മീഡിയാവൺ മാനേജ്മെൻ്റിനെ അഭിനന്ദിക്കുന്നതായും വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു.

ഈ പോരാട്ടവും അതിൻ്റെ വിജയവും മീഡിയാവണിന് വേണ്ടി മാത്രമുള്ളതല്ല. ഇന്ന് രാജ്യം നേരിടുന്ന പൗരസ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളുടെയും വിജയം കൂടിയാണ്. മീഡിയാവൺ പ്രതിസന്ധി നേരിട്ടപ്പോൾ നിർഭയമായി അതിനോടൊപ്പം നിന്ന മാധ്യമങ്ങൾക്കും ഈ സന്ദർഭത്തിൽ അഭിമാനിക്കാം.

അതേസമയം, ഫാസിസ്റ്റ് വിരുദ്ധ വാർത്തകളിൽ വെള്ളം ചേർത്ത് നിലപാട് മയപ്പെടുത്തി ഭരണകൂടത്തോടൊപ്പമാണന്ന് തെളിയിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് അപമാനത്തിൻ്റേയും നിരാശയുടെയും സമയം കൂടിയാണിത്. ഇനിയുള്ള കാലം ഫാസിസത്തിന് കീഴ്പ്പെട്ടും അവരെ പ്രീണിപ്പിച്ചും കഴിഞ്ഞുകൂടാം എന്ന പൊതുബോധത്തെ ശക്തമായി തിരുത്താൻ കൂടി ഈ വിധി പലർക്കും വെളിച്ചമാകട്ടെ. ഈ വിജയത്തിൽ കൂടുതൽ വിനയാന്വിതരായി മുന്നേറാൻ മീഡിയാവണിനും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News