പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി

Update: 2023-08-11 01:37 GMT
Advertising

കൊല്ലം: ചടയമംഗലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ അശ്വതിയെ പ്രവേശിപ്പിച്ചത്. ഈ മാസം നാലിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് ബന്ധുക്കൾ അശ്വതിയെ കണ്ടിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിക്ക് അസഹനീയമായ വയറുവേദന ഉണ്ടായെന്ന് കുടുംബം പറയുന്നു. അതിനുശേഷം നടത്തിയ ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതി മരിച്ചതെന്നാണ് പരാതി.

എന്തിനാണ് രണ്ടാമത് ശസ്ത്രക്രിയ നടത്തിയത് എന്ന വിവരം ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയിൽ ഡോക്ടർമാർക്കുണ്ടായ വീഴ്ചയാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയിൽ ചടയമംഗലം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News