യഹ്‌യ സിൻവാർ വിമോചന പോരാളികളുടെ ഹീറോ; വംശീയ പ്രചരണങ്ങൾക്ക് അത് തകർക്കാനാവില്ല - എസ്​ഐഒ

ഹിന്ദുത്വ വംശീയ ഭ്രാന്തന്മാരുടെ സോഷ്യൽ മീഡിയ ആഖ്യാനങ്ങൾ കണ്ട് മിണ്ടാതിരിക്കാനല്ല, അത്യുച്ചത്തിൽ ഉപാധികളില്ലാതെ ഫലസ്തീനോടൊപ്പം എന്ന നിലപാട് തുടരാൻ തന്നെയാണ് തീരുമാനമെന്ന് എസ്ഐഒ സംസ്ഥാനപ്രസിഡന്റ് മുഹമ്മദ് സഈദ് ടികെ പറഞ്ഞു

Update: 2024-10-22 04:16 GMT
Advertising

കോഴി​ക്കോട്: യഹ്‌യ സിൻവാർ വിമോചന പോരാളികളുടെ ഹീറോയാണെന്നും വംശീയ പ്രചരണങ്ങൾക്ക് അത് തകർക്കാനാവില്ലെന്നും എസ്​ഐഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടികെ. സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള വിമോചന പോരാട്ടത്തില്‍ തന്റെ ജനതയെ മുന്നില്‍ നിന്ന് നയിച്ച് രക്തസാക്ഷിയായ യഹ്‌യ സിന്‍വാര്‍ വരാനിരിക്കുന്ന തലമുറകൾക്കെല്ലാം പ്രചോദനമായിരിക്കും. ജനനം തൊട്ട് മരണം വരെ അടിമുടി സ്വതന്ത്ര ഫലസ്തീനായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് യഹ്‍യ സിൻവാറിന്റെതെന്ന്  സഈദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

യഹ്‌യ സിന്‍വാറിന്റെ നിശ്ചയദാർഡ്യത്തെയും ഫലസ്തീന്‍ പോരാട്ടത്തിന്റെ അചഞ്ചലതയും മനസ്സിലാക്കാൻ മാത്രമുള്ള ശേഷി മാപ്പ് പറഞ്ഞും ഷൂ നക്കിയും മാത്രം ചരിത്രവും ശീലവുമുള്ളവര്‍ക്ക് ഉണ്ടാവില്ല. വംശീയത ഭക്ഷിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നവരുടെ തീവ്രവാദ വിളികളില്‍ ഭയപ്പെട്ട് വീട്ടിലിരിക്കാൻ തൽക്കാലം ഞങ്ങൾ തീരുമാനിച്ചിട്ടില്ല. സോഷ്യൽ മീഡിയ പേജുകളിൽ നാല് പോസ്റ്റുകളും ട്രോൾ ഗ്രൂപ്പുകളിൽ കുറച്ചു മീമുകളും നിരത്തി അന്തി ചർച്ചയിൽ കുറ്റം ചാർത്തി വിധി പറയാം എന്നാണ് സംഘപരിവാർ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്ന് ഓർമപ്പെടുത്തുകയാണ്. ജന്മഭൂമിയിലെ ഒന്നാം പേജ് വാർത്തയും ഹിന്ദുത്വ വംശീയ ഭ്രാന്തന്മാരുടെ സോഷ്യൽ മീഡിയ ആഖ്യാനങ്ങളും കണ്ട് മിണ്ടാതിരിക്കാനല്ല, അത്യുച്ചത്തിൽ ഉപാധികളില്ലാതെ ഫലസ്തീനോടൊപ്പം എന്ന നിലപാട് തുടരാൻ തന്നെയാണ് തീരുമാനമെന്നും സഈദ് പറഞ്ഞു.

കേരളത്തിലെ പൊതു മണ്ഡലവും സാമൂഹ്യ മാധ്യമ അന്തരീക്ഷവും മാറിക്കൊണ്ടിരിക്കുന്നതിന്റെ ചില അടയാളങ്ങൾ കൂടിയാണ് ഫലസ്തീൻ പോരാട്ടങ്ങളോട് പുലർത്തുന്ന വംശീയ മനോഭാവത്തിലൂടെ തുറന്നു കാട്ടപ്പെടുന്നത്. ഇസ്രായേലിന്റെ അധിനിവേശത്തെ എതിർക്കുകയും ഫലസ്തീനികളുടെ വിമോചന പോരാട്ടത്തെ ഉപാധികളില്ലാതെ പിന്തുണക്കുകയും ചെയ്യുന്നതാണ് കേരളീയ പൊതു മണ്ഡലം എന്നൊരു വെപ്പുണ്ടായിരുന്നു. നമുക്ക് ചുറ്റും ഇസ്രയേലിന്റെ വംശീയ ഭ്രാന്തിനെയും അധിനിവേശത്തെയും നിഷ്ഠൂരമായ ക്രൂരതകളെയും പിന്തുണക്കുന്ന സംഘങ്ങൾ ഉയർന്നു വരുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും സഈദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള വിമോചന പോരാട്ടത്തില്‍ തൻ്റെ ജനതയെ മുന്നില്‍ നിന്ന് നയിച്ച് വീരോചിതം ശഹാദത്ത് വരിച്ച യഹ്‌യ സിന്‍വാര്‍ വരാനിരിക്കുന്ന തലമുറകൾക്കെല്ലാം നീതിക്ക് വേണ്ടിയുള്ള പോരാട്ട മാർഗത്തിൽ നിത്യ പ്രചോദനമായിരിക്കുമെന്നത് തീർച്ചയാണ്.

ജനനം തൊട്ട് മരണം വരെ അടിമുടി സ്വതന്ത്ര ഫലസ്തീനായി സമര്‍പ്പിക്കപ്പെട്ട ജീവിതം. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന് മുമ്പിലല്ലാതെ മറ്റാരുടെയും മുന്നില്‍ അടിയറവ് പറയാത്ത, ആ മാര്‍ഗ്ഗത്തിലുീള്ള ശഹാദത്ത് അത്രമേല്‍ കൊതിച്ച് അതിനായി ജീവിതം സമര്‍പ്പിച്ച ധീര രക്തസാക്ഷി.

യഹ്‌യ സിന്‍വാറിന്റെ നിശ്ചയദാർഡ്യത്തെയും ഫലസ്തീന്‍ പോരാട്ടത്തിന്റെ അചഞ്ചലതയും മനസ്സിലാക്കാൻ മാത്രമുള്ള ശേഷി മാപ്പ് പറഞ്ഞും ഷൂ നക്കിയും മാത്രം ചരിത്രവും ശീലവുമുള്ളവര്‍ക്ക് ഉണ്ടാവില്ല. വംശീയത ഭക്ഷിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നവരുടെ തീവ്രവാദ വിളികളില്‍ ഭയപ്പെട്ട് വീട്ടിലിരിക്കാൻ തൽക്കാലം ഞങ്ങൾ തീരുമാനിച്ചിട്ടില്ല. സോഷ്യൽ മീഡിയ പേജുകളിൽ നാല് പോസ്റ്റുകളും ട്രോൾ ഗ്രൂപ്പുകളിൽ കുറച്ചു മീമുകളും നിരത്തി അന്തി ചർച്ചയിൽ കുറ്റം ചാർത്തി വിധി പറയാം എന്നാണ് സംഘപരിവാർ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്ന് ഓർമപ്പെടുത്തുകയാണ്.

ജന്മഭൂമിയിലെ ഒന്നാം പേജ് വാർത്തയും ഹിന്ദുത്വ വംശീയ ഭ്രാന്തന്മാരുടെ സോഷ്യൽ മീഡിയ ആഖ്യാനങ്ങളും കണ്ട് മിണ്ടാതിരിക്കാനല്ല, അത്യുച്ചത്തിൽ ഉപാധികളില്ലാതെ ഫലസ്തീനോടൊപ്പം എന്ന നിലപാട് തുടരാൻ തന്നെയാണ് തീരുമാനം. സംശയമുള്ളവർക്ക് കണ്ണൂരിലെ സയണിസ്റ്റ് കാക്കിക്കൂട്ടത്തോട് ചോദിച്ചാലറിയാം. ലാത്തിയും ജയിലറയും കാട്ടി പേടിപ്പിച്ചിട്ട് നിർത്തിയിട്ടില്ല, പിന്നെയാണ് അച്ചടിച്ചും സ്‌ക്രീൻ നിറച്ചും ഭയപ്പെടുത്താൻ ശ്രമിക്കുന്നത്.

കേരളത്തിലെ പൊതു മണ്ഡലവും സാമൂഹ്യ മാധ്യമ അന്തരീക്ഷവും മാറിക്കൊണ്ടിരിക്കുന്നതിന്റെ ചില അടയാളങ്ങൾ കൂടിയാണ് ഫലസ്തീൻ പോരാട്ടങ്ങളോട് പുലർത്തുന്ന വംശീയ മനോഭാവത്തിലൂടെ തുറന്നു കാട്ടപ്പെടുന്നത്. ഇസ്രായേലിന്റെ അധിനിവേശത്തെ എതിർക്കുകയും ഫലസ്തീനികളുടെ വിമോചന പോരാട്ടത്തെ ഉപാധികളില്ലാതെ പിന്തുണക്കുകയും ചെയ്യുന്നതാണ് കേരളീയ പൊതു മണ്ഡലം എന്നൊരു വെപ്പുണ്ടായിരുന്നു. നമുക്ക് ചുറ്റും ഇസ്രയേലിന്റെ വംശീയ ഭ്രാന്തിനെയും അധിനിവേശത്തെയും നിഷ്ഠൂരമായ ക്രൂരതകളെയും പിന്തുണക്കുന്ന സംഘങ്ങൾ ഉയർന്നു വരുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. അവർ തന്നെയാണ് ഇവിടെ നിരന്തരമായി മുസ്ലിം വിരുദ്ധ വംശഹത്യ പദ്ധതികളും പ്രോപഗണ്ടകളും പടച്ചു കൊണ്ടിരിക്കുന്നത്. ഇസ്ലാമോഫോബിയയെ കത്തിച്ചു നിർത്തി തങ്ങളുടെ വംശീയ പദ്ധതികൾ നടപ്പിലാക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണവർ. ഭരണകൂടവും സാമ്പ്രദായിക പ്രതിപക്ഷങ്ങളും മതേതരർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരും ഈ യാഥാർത്ഥ്യത്തെ എത്ര അളവിൽ മനസിലാക്കുന്നുണ്ട് എന്നത് നിർണായകമാണ്. പലപ്പോഴും മുസ്ലിം സംഘടനകളും വ്യക്തികളും ഇവർക്കെതിരെ പരാതികൾ നൽകിയിട്ടും ശക്തമായ അന്വേഷണം നടത്താനോ ശിക്ഷിക്കാനോ സംസ്ഥാന സർക്കാറോ സംവിധാനങ്ങളോ സന്നദ്ധമായിട്ടില്ല.

അൽപം പോലും സംശയമില്ലാതെ ഒന്നു കൂടി ഉറപ്പിച്ച് പറയുകയാണ്. യഹ്‌യ സിന്‍വാറും ഇസ്മാഈല്‍ ഹനിയ്യയും അബ്ദുല്‍ അസീസ് റന്‍തീസിയും ശൈഖ് അഹ്മദ് യാസീനുമെല്ലാം ഞങ്ങളുടെ ഹീറോകളാണ്, ഊര്‍ജ്ജ പ്രവാഹങ്ങളാണ്. നിങ്ങളുടെ വംശീയ പ്രചരണങ്ങളില്‍ തകര്‍ന്ന് പോവുന്നതല്ല അവരുടെ ജീവിതവും പോരാട്ടവും. ഇന്ത്യയിലെ ഹിന്ദുത്വ വംശീയതക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജ സ്രോതസ്സുകളായി ഫലസ്തീനിലെ ശുഹദാക്കളും പോരാളികളും നിലകൊള്ളുക തന്നെ ചെയ്യും.


Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News