ബിദൂനികളുടെ ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ഞായറാഴ്ച ആരംഭിക്കുമെന്ന് കുവൈത്ത്
മന്ത്രാലയത്തിലെ ഹജ്ജ് കാര്യാലയത്തിൽ രാവിലെ പത്തു മണി മുതലാണ് രെജിസ്ട്രേഷൻ. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് മുൻഗണന എന്നും ഔകാഫ് മന്ത്രാലയം അറിയിച്ചു.
ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന ബിദൂനികളുടെ രെജിസ്ട്രേഷൻ നടപടികൾ ഞായറാഴ്ച ആരംഭിക്കുമെന്ന് കുവൈത്ത് ഔകാഫ് മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്ജ് കാര്യാലയത്തിൽ രാവിലെ പത്തു മണി മുതലാണ് രെജിസ്ട്രേഷൻ. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് മുൻഗണന എന്നും ഔകാഫ് മന്ത്രാലയം അറിയിച്ചു.
ഔഖാഫ്- ഇസ്
ലാമികാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും കുവൈത്ത് ഹജ്ജ് സെൽ മേധാവിയുമായ എൻജി. ഫരീദ് അസദ് ഇമാദിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിലെ ഹജ്ജ് കാര്യ ഓഫിസിൽ ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് രജിസ്
ട്രേഷൻ നടക്കുക.
ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് രജിസ്
ട്രേഷനിൽ മുൻഗണന. പ്രായം കൂടുതലുള്ളവർ, വിവാഹിതർ എന്നിവരെയാണ് പിന്നീട് പരിഗണിക്കുക. ഏറ്റവും അവസാനമാണ് അവിവാഹിതരെ ഹജ്ജ് രജിസ്
ട്രേഷനിൽ ഉൾപ്പെടുത്തുക.
ബിദൂനികളുടെ ഹജ്ജ് സേവനങ്ങൾക്കായി അഞ്ച് ഹംലകളെ ചുമതലപ്പെടുത്തിയതായും എൻജിനീയർ എമാദി പറഞ്ഞു. അബ്
ദുറഹ്
മാൻ അൽ മുൻഷിദ്, ഖാസിം അൽ സർറാഫ്, ദാവൂസ്
അൽ കന്ദരി, ഗാസി അൽ ഖറാഫി, മശാരി അൽ മുതൈരി എന്നീ അഞ്ച് ഹംലകൾക്കാണ് ബിദൂനി വിഭാഗത്തെ ഹജ്ജിനു കൊണ്ട് പോകാനുള്ള അനുമതിയുള്ളത്.