നിര്‍ണായകമായ കുവെെത്ത് പാര്‍ലമെന്റ് ഒക്ടോബര്‍ 30ന് ചേരും

പ്രവാസികളെയും സ്വദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ഇത്തവണത്തെ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ

Update: 2018-09-24 22:41 GMT
Advertising

കുവൈത്ത് പാർലമെൻറായ നാഷനൽ അസംബ്ലിയുടെ മൂന്നാമത് സെഷൻ ഒക്ടോബർ 30ന് ആരംഭിക്കും. പാർലമെൻറ് അംഗങ്ങളും സർക്കാറും ചർച്ച നടത്തിയതിനെ തുടർന്നാണ് ഒക്ടോബർ 30ന് പാർലമെൻറ് സമ്മേളനം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് നാഷനൽ അസംബ്ലി ഒടുവിൽ സമ്മേളിച്ചത്.

പ്രവാസികളെയും സ്വദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ഇത്തവണത്തെ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാർലമെൻററി കമ്മിറ്റിയുടെ അജണ്ടയിൽ 27 റിപ്പോർട്ടുകളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ്, അഭിഭാഷക വൃത്തി, എനർജി ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തുടങ്ങിയ വിഷയങ്ങൾ പാർലമെൻറിെൻറ പരിഗണനക്ക് വരുന്നതിൽ ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം, പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തൽ, പൊതു സേവനങ്ങളുെട നിരക്ക് വർധന, സർക്കാറിെൻറ പൊതു കടം, തടവു കാലാവധി ചുരുക്കൽ, പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തൽ, കുവൈത്ത് എയർവേസിനെ കമ്പനിയാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് തർക്കമുള്ളത്.

Full View

പാർലമെൻറ് കമ്മിറ്റിയും സർക്കാറും തമ്മിലെ തർക്കത്തിന് പരിഹാരമായാൽ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന വിഷയം ഇൗ വർഷം തന്നെ പാർലമെൻറിൽ ചർച്ചയാകും.

Tags:    

Similar News