കുവൈത്തില്‍ ശക്തമായ മഴ തുടരുന്നു; രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയുടെ കിഴക്കന്‍ പ്രദേശത്ത് ശക്തമായ പൊടിക്കാറ്റും മഴയും; ഖത്തറില്‍ മഴയെ തുടര്‍ന്ന് താറുമാറായ ഗതാഗതം പുനഃസ്ഥാപിച്ചു  

Update: 2018-10-22 18:43 GMT
Advertising

കുവൈത്തിൽ തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ശക്തമായ മഴ കാരണം രാജ്യത്തെ പല ഭാഗങ്ങളിലും റോഡുകളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതാണ് ഗതാഗത തടസ്സത്തിന് കാരണമായത്.

കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി.

അബ്ബാസിയ, അഹമദി, അബൂഹലീഫ, സൽമി, സാൽമിയ, ഫഹാഹീൽ, റിഗ്ഗഇ, ജഹ്റ തുടങ്ങി രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും മഴയുണ്ടായി. സൽമിയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. മഴ കാരണം കാഴ്ച പരിധി വളരെ കുറഞ്ഞതിനാൽ പുലർച്ചെ ജോലിക്ക് പോവേണ്ടവർ ബുദ്ധിമുട്ടി. ചില സ്ഥലങ്ങളിൽ ചെറിയ അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് നിരവധി വാഹനങ്ങൾക്കു അതിർത്തിയിൽ നിർത്തിയിടേണ്ടി വന്നു.

മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുമരാമത്ത് മന്ത്രാലയം തയാറെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം പെട്ടെന്നുള്ള മഴയിൽ കുറേ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്ത് പാലങ്ങൾക്കടിയിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിക്കാനും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ കനത്തമഴയിൽ എല്ലാം താളം തെറ്റി. അതിനിടെ ഡ്രെയിനേജ് സംവിധാനത്തിലെ പ്രശ്നങ്ങളാണ് ഒറ്റ മഴയിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണമെന്ന് പറഞ്ഞ് എം.പിമാർ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Full View
Tags:    

Similar News