രാജ്യത്തെ ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും എണ്ണം കുറക്കുന്നതിന് നടപടി വേണമെന്ന് കുവെെത്ത് എം.പി 

6 ലക്ഷത്തോളം വരുന്ന കുവൈത്തി ജനസംഖ്യയിൽ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർ പത്തുലക്ഷത്തോളം വരും. ആറര ലക്ഷത്തോളമാണ് ഇൗജിപ്തുകാർ. മൊത്തം ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് കുവൈത്തികൾ.

Update: 2018-11-05 01:38 GMT
Advertising

കുവൈത്തിൽ ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും എണ്ണം പരിധിയിൽ കവിഞ്ഞതായി പാർലിമെന്റംഗം. നാഷണൽ അസംബ്ലിയിലെ സ്വദേശിവത്കരണ സമിതി അംഗം കൂടിയായ മുഹമ്മദ് ദലാൽ എം.പിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനായി ഈ രാജ്യക്കാരുടെ എണ്ണം അടിയന്തിരമായി കുറയ്ക്കണമെന്നും പാർലമെന്റംഗം ആവശ്യപ്പെട്ടു.

Full View

ഇന്ത്യക്കാരും ഈജിപ്തുകാരും കുവൈത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങളെ വില കുറച്ച് കണ്ടല്ല താൻ ഇൗ അഭിപ്രായം പറയുന്നതെന്നും തൊഴിൽ വിപണി ക്രമീകരണം ഏത് രാജ്യത്തിനും ഒഴിച്ചുകൂടാത്തതാണെന്നും മുഹമ്മദ് ദലാൽ എം.പി പറഞ്ഞു. ഏതെങ്കിലും പ്രത്യേക രാജ്യക്കാർ സ്വദേശികളുടേതിനേക്കാൾ അധികരിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്കു കാരണമാകും. ഇതോടൊപ്പം സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും വേണം. ഈ രണ്ടു കാരണങ്ങളും പരിഗണിച്ചു ഇന്ത്യ, ഈജിപ്ത് പൗരന്മാരുടെ എണ്ണം കുറക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു രാജ്യക്കാരുടെയും എണ്ണം എണ്ണം ഒാരോ വർഷം കഴിയുതോറും വർധിച്ചു വരികയാണ്. 46 ലക്ഷത്തോളം വരുന്ന കുവൈത്തി ജനസംഖ്യയിൽ കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർ പത്തുലക്ഷത്തോളം വരും. ആറര ലക്ഷത്തോളമാണ് ഇൗജിപ്തുകാർ. മൊത്തം ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് കുവൈത്തികൾ.

120ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, സിറിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിൻറെ 90 ശതമാനവും.

Tags:    

Similar News