ലോകത്തെ ആദ്യ പറക്കും കാര്‍ കുവെെത്തിലെത്തുന്നു

കരയിലൂടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വാഹനത്തിന് അന്തരീക്ഷത്തിലൂടെ പറക്കാനും സാധിക്കും.

Update: 2018-11-10 01:48 GMT
Advertising

വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ പറക്കും കാർ കുവൈത്തിൽ പ്രദർശനത്തിനെത്തുന്നു. ഹോളണ്ടിലെ പി.എ.എൽ-വി കമ്പനി നിർമിച്ച വാഹനം തിങ്കളാഴ്ചയാണ് പശ്ചിമേഷ്യയിലെ ആദ്യത്തെ പ്രദർശനത്തിനായി കുവൈത്തിലെത്തുക.

നവംബർ 16, 17 ദിവസങ്ങളിൽ അവന്യൂസ് മാളിൽ പറക്കും കാർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. കരയിലൂടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വാഹനത്തിന് അന്തരീക്ഷത്തിലൂടെ പറക്കാനും സാധിക്കും. പൊലീസ്, ആംബുലൻസ്, തീര സുരക്ഷ വിഭാഗങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാണിത്.

Full View

കഴിഞ്ഞ മാർച്ചിൽ ജനീവയിലെ ഇൻറർനാഷനൽ എക്സിബിഷൻ ഗ്രൗണ്ടിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത്. മൂന്ന് ചക്രങ്ങളുള്ള വാഹനത്തിൽ ഒരേ സമയം രണ്ടു പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. ആദ്യമായാണ് ഹോളണ്ട് കമ്പനി വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം ഒരു വാഹനം നിർമിക്കുന്നത്.

Tags:    

Similar News