കോടതികളിലെ ടെെപ്പിസ്റ്റ് തസ്തികകള്‍ സ്വദേശിവത്കരിക്കാന്‍ കുവെെത്ത്

Update: 2019-01-23 02:19 GMT
Advertising

കുവൈത്തിൽ കോടതികളിലെ ടൈപ്പിസ്റ്റു തസ്തികകൾ സ്വദേശിവൽക്കരിക്കുന്നു. ആദ്യഘട്ടത്തിൽ 581 സ്വദേശികൾക്കു നിയമനം നൽകാനാണ് നീതിന്യായമന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ സ്വകാര്യ കരാർ കമ്പനിയിലെ ഈജിപ്തുകാരാണ് കോടതി വ്യവഹാരങ്ങളുടെ ബന്ധപ്പെട്ട കരട് വിധികളും ഉത്തരവുകളും അറബിയിൽ ടൈപ്പ് ചെയ്യുന്നത്.

സ്വദേശിവത്കരണ ഭാഗമായി ഇവർക്ക് പകരം ആദ്യ ഘട്ടത്തിൽ 581 സ്വദേശികളെ നിയമിക്കാനാണ് നീതിന്യായ മന്ത്രായത്തിൻറെ പദ്ധതി. സിവിൽ സർവിസ് കമ്മീഷനാണ് ഈ തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാർഥികളെ കണ്ടെത്തിയത്. ടൈപ്പ് ചെയ്തശേഷം പ്രധാന ജഡ്ജിയും സെക്രട്ടറിയും ഒപ്പു വെക്കുന്നതോടെയാണ് വിധികൾക്ക് ഔദ്യോഗിക സ്വഭാവം കൈവരിക. അപ്പീൽ കൊടുക്കുകപോലുള്ള തുടർ നടപടികൾക്കും വിധികൾ നിശ്ചിത സമയത്തിനകം ഉത്തരവായി ഇറങ്ങേണ്ടതുണ്ട്.

Full View

അതേസമയം, നിലവിൽ തന്നെ ഏറെ തിരക്കുള്ള ടൈപ്പിങ് സെക്ഷനിൽ ജോലി പരിചയമില്ലാത്ത സ്വദേശികൾ നിയമിക്കപ്പെടുന്നതോടെ ജോലിയുടെ വേഗക്കുറവ് നടപടിക്രമങ്ങളെ ബാധിക്കുമെന്ന ആശങ്ക നിയമ മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടു വെക്കുന്നുണ്ട്.

Tags:    

Similar News