കുവൈത്തിൽ 242 പേർക്ക് കൂടി കോവിഡ്; മൂന്നു മരണം
പുതിയ രോഗികളിൽ 93 ഇന്ത്യക്കാർ. കോവിഡ് ബാധിതരുടെ എണ്ണം 4619 ആയി.
കുവെെത്തില്‍ 242 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4619 ആയി. പുതിയ രോഗികളിൽ 93 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2090 ആയി.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 3 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണസംഖ്യ 33 ആയി. ഇന്ത്യക്കാരൻ (34 വയസ്സ്), ബംഗ്ലാദേശി (43 വയസ്സ്), ജോർദാൻ പൗരൻ (71 വയസ്സ്) എന്നിവരാണ് മരിച്ചത്. കുവൈത്തിൽ കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി .
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 ഇന്ത്യക്കാർ ഉൾപ്പെടെ 232 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. ഏഴ് പേർക്ക് കോവിഡ് ബാധിച്ചത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 3 കുവൈത്ത് പൗരന്മാർക്കും പേർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുതായി 101 പേർ കൂടി രോഗമുക്തി നേടിയതിടെ കോവിഡ് മുക്തരായവരുടെ എണ്ണം 1703 ആയി.
നിലവിൽ 2883 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 69 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.