കുവൈത്തിൽ 742 പേർ കൂടി കോവിഡ്; 4 മരണം
534 പേർക്ക് കൂടി ഇന്ന് രോഗവിമുക്തി നേടി. ചികിത്സയിൽ 8395 പേർ
കുവൈത്തിൽ 742 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 534 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 41033 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 32304 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 334 ആയി.
പുതിയ രോഗികളിൽ 385 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 170 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 98 പേർക്കും അഹമ്മദിയിൽ നിന്നുള്ള 240 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 162 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 8395 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 165 പേർ തീവ്ര പരിചരണവിഭാഗത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3645പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 361239 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.