മലമ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

മലമ്പുഴ ഡാമിലെ ജലനിരപ്പ് 115 മീറ്ററായതോടെയാണ് ഷട്ടറുകള്‍ ഇന്ന് 6 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. അതേസമയം ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറവാണ്. നിലവിലെ ജലനിരപ്പ് 2396.20 ആണ്.

Update: 2018-08-03 08:32 GMT
Advertising

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 6 സെന്റീമീറ്റര്‍ ഉയര്‍ത്തി. അതേസമയം ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറവാണ്. നിലവിലെ ജലനിരപ്പ് 2396.20 ആണ്.

Full View

മലമ്പുഴ ഡാമിലെ ജലനിരപ്പ് 115 മീറ്ററായതോടെയാണ് ഷട്ടറുകള്‍ ഇന്ന് 6 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച മൂന്ന് സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. ഭാരതപ്പുഴ, കല്‍പ്പാത്തിപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറവാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്തും അടുത്ത പ്രദേശങ്ങളിലും കഴിഞ്ഞ 48 മണിക്കൂറില്‍ മഴ കുറഞ്ഞതാണ് ജലനിരപ്പിലെ വര്‍ധനയില്‍ കുറവുണ്ടാകാന്‍ കാരണം.

മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദനം 15 ദശലക്ഷം യൂണിറ്റിലധികമായി തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ അതിശക്തമായ മഴയുണ്ടായാല്‍ മാത്രമേ ജലനിരപ്പ് 2398 അടിയില്‍ എത്തൂ. 2398 ല്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണ് കെഎസ്ഇബിയുടേയും സര്‍ക്കാരിന്റേയും തീരുമാനം.

Tags:    

Similar News