ഹാജിമാര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷയൊരുക്കാന്‍ ഇ മസീഹ പദ്ധതി
ഇ മസീഹ എന്ന പേരിലുള്ള പദ്ധതി വഴി ഹാജിമാരുടെ ആരോഗ്യ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ അറിയാം. ഇതിനാല്‍ ഹജ്ജിനിടെ എവിടെ വെച്ച് ചികിത്സ വേണ്ടി വന്നാലും രോഗിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകും.
ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്ക് മെച്ചപ്പെട്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇ മസീഹ എന്ന പേരിലുള്ള പദ്ധതി വഴി ഹാജിമാരുടെ ആരോഗ്യ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ അറിയാം. ഇതിനാല്‍ ഹജ്ജിനിടെ എവിടെ വെച്ച് ചികിത്സ വേണ്ടി വന്നാലും രോഗിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകും.
ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്ക് വിപുലമായ സംവിധാനങ്ങളാണ് ഇത്തവണയും. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഇ മസിഹ പദ്ധതി ഇത്തവണ കൂടുതല്‍ ഫലപ്രദമാകും. ഓണ്‍ലൈന്‍ വഴി ഹാജിമാരുടെ ആരോഗ്യ വിവരങ്ങള്‍ അറിയാനുള്ളതാണ് സംവിധാനം. ഈവര്‍ഷം നടപ്പിലാകിയ ഇലക്ട്രോണിക് സംവിധാനം വഴി ഇപ്പോള്‍ ഹജിമാരുടെ രോഗ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി മക്കയിലെയും മദീനയിലെയും ഹോസ്പിറ്റലുകളിലും ഡിസ്‌പെന്‍സറികളിലും ലഭിക്കും. ചികിത്സ വേണ്ടി വരുന്ന സാഹചര്യത്തില്‍ രോഗിയെ അറിഞ്ഞ് ചികിത്സിക്കാനാകുമെന്ന് ചുരുക്കം.
മദീനയില്‍ മൂന്ന് ഡിസ്‌പെന്‍സറിയും പത്തു ബെഡുള്ള ആശുപത്രിയുമാണ് ഇത്തവണ. മക്കയില്‍ 14 ഡിസ്‌പെന്‍സറികളും രണ്ട് ആശുപത്രികളും. സര്‍ജറി ഒഴികെ എല്ലാ ചികിത്സയും ഇവിടെ ലഭ്യം. അടിയന്തിര സാഹചര്യങ്ങളില്‍ റഫര്‍ ചെയ്യും. 600 പേരുണ്ട് ആരോഗ്യ സേവനത്തിന്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജം.