വണ്ണപ്പുറം കൊലപാതക കേസ് വഴിത്തിരിവില്‍; അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

നിധി നല്‍കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട കൃഷ്ണന്‍ പലരില്‍ നിന്ന് പണം വാങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി.

Update: 2018-08-05 08:32 GMT
Advertising

ഇടുക്കി വണ്ണപ്പുറം കൂട്ടകൊലപാതക കേസില്‍ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ഫലിക്കാതെ പോയ ആഭിചാര ക്രിയയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാകാം കൂട്ടകൊലക്ക് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. തമിഴ്നാട് സ്വദേശികളായ പലര്‍ക്കും കൃഷ്ണന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നാതായും പൊലീസിന് വിവരം ലഭിച്ചു. കസ്റ്റഡിയിലുള്ളവര്‍ക്ക് നേരിട്ട് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

വണ്ണപ്പുറം കൂട്ടകൊലപാതകേസില്‍ അന്യസംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിധി നല്‍കാമെന്നും റൈസ് പുള്ളറിലൂടെ സാമ്പത്തിക വാഗ്ദാനം നല്‍കിയും കൃഷ്ണന്‍ പല തമിഴ്നാട് സ്വദേശികളുമായി ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒപ്പം ആഭിചാര ക്രിയകള്‍ നടത്തി ഫലിക്കാതെ പോയതിലുള്ള സാമ്പത്തിക തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചേക്കാമെന്നും പൊലീസ് കരുതുന്നു. ആണ്ടിപ്പെട്ടിയുള്‍പ്പെടെയുള്ള അതിര്‍ത്തി ഗ്രാമങ്ങളിലാണ് അന്വേഷണസംഘം എത്തിയിട്ടുള്ളത്.

കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നാലുപേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയുടെയും, തിരുവനന്തപുരം പാങ്ങോട് സ്വദേശിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൃഷ്ണന്‍റെ കുടുംബത്തിന് കോടികള്‍ ഉടന്‍ വന്നുചേരുമെന്ന് കൃഷ്ണന്‍റെ ഭാര്യ സുശീല പറഞ്ഞതായി സഹോദരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പോങ്ങോട് സ്വദേശിയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ കോടികളുടെ ഇടപാട് സംബന്ധിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇതിനിടെ 25അംഗ അന്വേഷണ സംഘം 40 അംഗങ്ങളായി വര്‍ധിപ്പിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

Full View
Tags:    

Similar News