മലപ്പുറത്ത് ബജാജ് ഫിനാൻസ് ജീവനക്കാരൻ വീടുകയറി മാതാപിതാക്കളെ മർദിച്ചതായി പരാതി

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് മർദ്ദനമെന്നാണ് പരാതിക്കാരൻ പറയുന്നത്

Update: 2025-01-16 16:58 GMT
Advertising

കൊണ്ടോട്ടി : സ്വകാര്യ പണമിടപാട് സ്ഥാപനമായ ബജാജ് ഫിനാൻസിലെ ജീവനക്കാരൻ വീടുകയറി മർദിച്ചതായി പരാതി. കൊണ്ടോട്ടി മുണ്ടപ്പാലം സ്വദേശിയായ ഡോക്ടർ സാജിദിന്റെ മാതാപിതാക്കളെയാണ് മർദിച്ചത്. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മലപ്പുറം ഏരിയ മാനേജർ ഹർഷൻ വീടുകയറി മർദിച്ചെന്നാണ് പരാതി.

നാലു വര്‍ഷം മുമ്പ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഡോക്ടറായ സാജിദ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 10 ലക്ഷം രൂപ ലോണെടുത്തത്. ഡിസംബർ വരെ കൃത്യമായി ഇഎംഐ അടച്ചിരുന്നു. കഴിഞ്ഞ മാസത്തെ തിരിച്ചടവ് വൈകിയതോടെ ഇഎംഐയുടെ ഘടന മാറ്റാമെന്ന് പറഞ്ഞു സ്ഥാപനത്തിലെ ജീവനക്കാരന്‍ സമീപിച്ചെന്നാണ് സാജിദ് പറയുന്നത്. കൂടുതല്‍ പണമടക്കേണ്ടി വരുമെന്നതിനാല്‍ ഇത് സ്വീകര്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

വീടിന്‍റെ ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സാജിദ് സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ബജാജ് ജീവനക്കാരൻ പ്രതികരിച്ചു. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ സാജിദിനെ ഫോണില്‍ കിട്ടാതായതിനാലാണ് താൻ വീട്ടിലെത്തിയതെന്നും ഹർഷൻ പറഞ്ഞു.


Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News