സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്ന് വിദ്യാർഥിയുടെ തലക്ക് പരിക്ക്
50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീഴുകയായിരുന്നു.
Update: 2025-01-16 15:53 GMT
തിരുവനന്തപുരം: സർക്കാർ സ്‌കൂളിന്റെ മേൽക്കൂര അടർന്നുവീണ് വിദ്യാർഥിക്ക് പരിക്ക്. കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യനാണ് പരിക്കേറ്റത്. തലക്ക് മുറിവേറ്റ് ആശുപത്രിയിൽ എത്തിച്ച ആദിത്യന് തലയിൽ രണ്ടു തുന്നലുകൾ ഉണ്ടായിരുന്നു. 50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ സിമൻറ് പാളി അടർന്നു വീഴുകയായിരുന്നു.