സെൻസർഷിപ്പിനേക്കാൾ ഗുരുതരം സെൽഫ് സെൻസർഷിപ്പ്

വർഗീയവലതുപക്ഷം എതിർപ്പുമായി ഇറങ്ങി. വെട്ടുകൾ വന്നു. മോദി ഭരണത്തിന്‍റെ പ്രത്യേകതയായ സെൻസറിങ് ബാധിച്ചതല്ല. സെൻസർ ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞിരുന്നു. അതിനുശേഷം, എതിർപ്പുയർന്നപ്പോൾ നിർമാതാക്കൾ തന്നെ സ്വമേധയാ "മോഡിഫിക്കേഷൻ" വരുത്തി. സെൻസർ ബോർഡ് പാസാക്കിയ സിനിമ, ആൾക്കൂട്ട സമ്മർദം കാരണം സെൻസർ ചെയ്യേണ്ടി വന്നു. ഇത് അപകടകരമായ കീഴ്വഴക്കമായി

Update: 2025-04-08 09:21 GMT
സെൻസർഷിപ്പിനേക്കാൾ ഗുരുതരം സെൽഫ് സെൻസർഷിപ്പ്
AddThis Website Tools
Advertising

സെൻസർഷിപ്പിനേക്കാൾ ഗുരുതരം സെൽഫ് സെൻസർഷിപ്പ്

ഒരു സിനിമ കാണുന്നതും കാണാതിരിക്കുന്നതും രാഷ്ട്രീയ നിലപാടും പ്രഖ്യാപനവുമാവുക. എമ്പുരാന് അങ്ങനെയുമൊരു സവിശേഷസ്ഥാനം. വാർത്ത ഉൽപാദിപ്പിച്ച് ഇത്രയേറെ പബ്ലിസിറ്റി ഇത്ര കുറഞ്ഞ ദിവസം കൊണ്ട് ഉണ്ടാക്കി ഇത്ര സാമ്പത്തിക നേട്ടം സമ്പാദിച്ച ചിത്രം വേറെയുണ്ടാകില്ല. വർഗീയവലതുപക്ഷം എതിർപ്പുമായി ഇറങ്ങി. വെട്ടുകൾ വന്നു. മോദി ഭരണത്തിന്‍റെ പ്രത്യേകതയായ സെൻസറിങ് ബാധിച്ചതല്ല. സെൻസർ ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞിരുന്നു. അതിനുശേഷം, എതിർപ്പുയർന്നപ്പോൾ നിർമാതാക്കൾ തന്നെ സ്വമേധയാ "മോഡിഫിക്കേഷൻ" വരുത്തി. സെൻസർ ബോർഡ് പാസാക്കിയ സിനിമ, ആൾക്കൂട്ട സമ്മർദം കാരണം സെൻസർ ചെയ്യേണ്ടി വന്നു. ഇത് അപകടകരമായ കീഴ്വഴക്കമായി. രണ്ടാമത്തെ കാര്യം, ഗുജറാത്ത് വംശഹത്യയും ഇന്നത്തെ ദേശീയ ഭരണകർത്താക്കൾക്ക് അതിലുള്ള പങ്കും ചർച്ച ചെയ്തതു കൊണ്ടെന്ത് പ്രയോജനം എന്നതാണ്. കൊലയാളികൾക്ക് വീര പരിവേഷം കിട്ടുന്ന സാഹചര്യത്തിൽ, കുറ്റം സ്ഥാപിക്കപ്പെടുന്നതു കൊണ്ട് ആർക്കാണ് ലാഭം?

Full View

ഇസ്രായേലിന്‍റെ വംശഹത്യയിൽ മാധ്യമഭാഷക്ക് പങ്കുണ്ട്

ആളുകളെ കൊല്ലുന്നത് ആയുധം കൊണ്ടാണ്. പക്ഷേ അതിന് മണ്ണൊരുക്കുന്നത് വാക്കുകൾ കൊണ്ടാണ്. ഇസ്രായേലിന്‍റെ ആയുധങ്ങൾക്ക് കരുത്ത് പകരുന്നു മാധ്യമങ്ങളുപയോഗിക്കുന്ന വാക്കുകൾ. കുറെ തലക്കെട്ടുകൾ പരിശോധിക്കാം. ഇസ്രായേലിന്‍റെ കുറ്റങ്ങൾ അദൃശ്യമാക്കുകയും അവരെ കുറ്റവാളിയായി അവതരിപ്പിക്കാതിരിക്കുകയും ചെയ്യുക മാധ്യമങ്ങളുടെ രീതിയായിട്ടുണ്ട്.

Full View

ഏപ്രിൽഫൂൾ പാശ്ചാത്യ ആചാരം. നമുക്കുള്ളത് അച്ഛേദിൻ

ഒരുകാലത്ത് ഏപ്രിൽ ഒന്നിന് സാമ്പത്തിക വർഷാരംഭം എന്നതിനേക്കാൾ പ്രാധാന്യം ലോക വിഡ്ഢി ദിനം എന്നതായിരുന്നു. ഏപ്രിൽ ഫൂൾ വിശേഷങ്ങൾ മാധ്യമങ്ങളിലെ നിർബന്ധ ചേരുവയായിരുന്നു. ഇത്തവണ ഏപ്രിൽ ഫൂൾ വാർത്തയിലെങ്ങും കാണാതെ പോയത്തിന് ന്യായമുണ്ട്. ഇനിയങ്ങോട്ട്,, മാധ്യമങ്ങൾക്ക് ഏപ്രിൽ ഫൂൾ വാർത്തയാകില്ല. ശ്വസിക്കുന്നതും ഭക്ഷിക്കുന്നതുമൊന്നും വാർത്തയാകാറില്ലല്ലോ. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News