നവംബര്‍ 20ന് ലോകം ഉറക്കെ വിളിച്ചു പറയും 'ശുക്‌റന്‍ യാ ഖത്തര്‍'
2006ലെ ഏഷ്യന്‍ ഗെയിംസിന് വേദിയായതോടെയാണ് ഖത്തറിന്റെ ആദ്യത്തെ കുതിപ്പിന് ലോകം സാക്ഷിയായത്. രാജ്യം സ്‌പോര്‍ട്‌സിന് മുന്‍തൂക്കം കൊടുത്തു തുടങ്ങി, പുതിയ സ്റ്റേഡിയങ്ങളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ പ്രാധാന്യം നല്‍കി. അതോടൊപ്പം തങ്ങളുടെ യുവതയെ വലിയ കാര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ പ്രാപ്തരാക്കാന്‍ രാജ്യത്ത് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവാണ് എന്നു മനസ്സിലാക്കി ലോകോത്തര യുവിവേഴ്‌സിറ്റികളുടെ കാമ്പസുകള്‍ സജ്ജമാക്കാന്‍ അവര്‍ പരിശ്രമിച്ചു. | LookingAround
2010ല്‍ അന്നത്തെ ഫിഫ തലവന്‍ സെപ്പ് ബ്‌ളാറ്റര്‍, 2022 ലോകകപ്പിനുള്ള വേദി പ്രഖ്യാപിക്കുമ്പോള്‍, അത് ദോഹയില്‍ ഇരുന്നു ടി.വിയില്‍ കണ്ട ആളാണ് ഇതെഴുതുന്നത്. അന്ന് ഖത്തറിന്റെ പല പട്ടണങ്ങളിലും ആ പരിപാടി ജനങ്ങള്‍ക്ക് കാണാന്‍ വലിയ സ്‌ക്രീനുകള്‍ ഉയര്‍ത്തിയിരുന്നു. ബ്‌ളാറ്റര്‍ എന്‍വലപ്പ് തുറന്നു അതിലെ കടലാസ് പുറത്തേക്കെടുത്തപ്പോള്‍ ഖത്തറിന്റെ വീഥികളില്‍ ആവേശം അണപൊട്ടിയൊഴുകി. ഖത്തറിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ആ വേദിയില്‍ ഉണ്ടായിരുന്ന അന്നത്തെ ഖത്തര്‍ അമീര്‍, ഹമദ് ബിന്‍ ഖലീഫ അല്‍താനി ചാടിയെഴുന്നേറ്റു രണ്ട് നിര പുറകിലിരുന്ന, ഖത്തറിന് വേള്‍ഡ് കപ്പ് വേദി കിട്ടാനായുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച, തന്റെ മകന്‍ ഷെയ്ഖ് മുഹമ്മദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ ചിത്രങ്ങള്‍ കണ്ട് ഖത്തര്‍ നിവാസികള്‍ മൊത്തം കണ്ണീരണിഞ്ഞു. ലോകം അവിശ്വസനീയമായി ആ കാഴ്ചകള്‍ കണ്ടു നിന്നു. മരുഭൂമിയെന്ന് ലോകം കരുതിയ, ലോക ഫുട്ബാള്‍ ഭൂപടത്തില്‍ അതുവരെ സ്ഥാനം പിടിച്ചിട്ടില്ലാത്ത ഈ പശ്ചിമേഷ്യന്‍ രാജ്യത്തിന് ഭൂമിയിലെ തന്നെ വലിയ ഒരു സ്‌പോര്‍ട്‌സ് മാമാങ്കത്തിന് വേദിയാകാന്‍ സാധിക്കുമോ എന്ന സംശയമായിരുന്നു ഖത്തറിനെ അറിയാത്ത രാജ്യക്കാരുടെയും ചോദ്യം. ഖത്തര്‍ അന്ന് മറുപടി പറഞ്ഞു, 'അന്ത ലാ തരീഫ് ഖത്തര്‍'. നമ്മുടെ മുഖ്യന്റെ ഭാഷയില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഖത്തറിനെ കുറിച്ച് ഒരു ചുക്കും അറിയില്ല!
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രകൃതി വാതക ശേഖരം വലിയതോതില്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ കണ്ടുപിടിച്ചതോടെ ഖത്തറിന്റെ മുഖച്ഛായ മാറാന്‍ തുടങ്ങി. ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് ചുവട്‌വെച്ചു തുടങ്ങി. രാജ്യത്ത് മാറ്റത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങിയ നാളുകളായിരുന്നു അത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയി ജോലി ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മലയാളികള്‍ പോലും അതുവരെ ഖത്തറിനെ കാര്യമായി പരിഗണിച്ചിരുന്നില്ല. പക്ഷെ, അതെല്ലാം മാറുന്ന കാഴ്ചയാണ് പിന്നീട് ആ രാജ്യത്ത് കണ്ടത്.
ലോകം കളി കണ്ടുണരുന്ന നാളുകളിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ഖത്തറില്‍ തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളും ആ ചെറിയ രാജ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അസാധ്യം എന്നു പറഞ്ഞു നടന്നവരെ അമ്പരപ്പിച്ചു കൊണ്ടു ഖത്തര്‍, ഫിഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന കളിക്കാരെയും കാണികളെയും സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു.
നവംബര്‍ 20ന് തുടങ്ങുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ ആവേശം ലോകം മുഴുവന്‍ പടര്‍ന്നു കഴിഞ്ഞു. വേള്‍ഡ് കപ്പില്‍ കളിക്കുന്ന രാജ്യക്കാര്‍ തങ്ങളുടെ ടീമുകളെയും, കളിക്കാത്ത രാജ്യക്കാര്‍ ഇഷ്ടമുള്ള ടീമുകളെയും മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇത് അവരവരുടെ സമയമാണ് എന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും സംശയമില്ല. പക്ഷെ, യഥാര്‍ഥത്തില്‍ ഇത് ഖത്തറിന്റെ സമയമാണ് എന്നതാണ് സത്യം!
ഇരുപത്തഞ്ചു കൊല്ലം മുന്‍പ് ഒരു വൈകുന്നേരം ജോലി സംബന്ധമായി ഈ കൊച്ചു രാജ്യത്തു ചെന്നിറങ്ങുമ്പോള്‍ അതൊരു ചെറിയ പട്ടണം പോലും ആയിരുന്നില്ല. എയര്‍പോര്‍ട്ട് അന്നൊരു ചെറിയ കെട്ടിടം മാത്രമായിരുന്നു, അത്രമാത്രം യാത്രക്കാര്‍ മാത്രമേ അന്ന് ദോഹയില്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. ആ കാലഘട്ടത്തില്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല, നാല് വരി പാതകള്‍ ഇല്ലേയില്ല, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒന്നോ രണ്ടോ മാത്രം. പൊതുഗതാഗത സംവിധാനമായിട്ടു പഴയ കുറച്ചു ടാക്സികള്‍ അല്ലാതെ മറ്റൊന്നുമില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രകൃതി വാതക ശേഖരം വലിയതോതില്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ കണ്ടുപിടിച്ചതോടെ ഖത്തറിന്റെ മുഖച്ഛായ മാറാന്‍ തുടങ്ങി. ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് ചുവട്‌വെച്ചു തുടങ്ങി. രാജ്യത്ത് മാറ്റത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങിയ നാളുകളായിരുന്നു അത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയി ജോലി ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മലയാളികള്‍ പോലും അതുവരെ ഖത്തറിനെ കാര്യമായി പരിഗണിച്ചിരുന്നില്ല. പക്ഷെ, അതെല്ലാം മാറുന്ന കാഴ്ചയാണ് പിന്നീട് ആ രാജ്യത്ത് കണ്ടത്.
1400 വര്‍ഷങ്ങളുടെ ചരിത്രം ആ കെട്ടിടത്തിനുള്ളില്‍ അതിമനോഹരമായി അടുക്കി വച്ചു. അതു കൂടാതെ വേറെയും രണ്ട് മൂന്ന് മ്യൂസിയങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും കലാകാരന്മാരെയും ശില്‍പികളെയും ദോഹയിലേക്ക് എത്തിച്ചു. എം.എഫ് ഹുസൈന്‍ തന്റെ അവസാന കാലത്തു കഴിഞ്ഞിരുന്നത് ദോഹയിലാണ്. ദോഹ ഫിലിം ഫെസ്റ്റിവല്‍ ലോക സിനിമയെ ഖത്തറിലേക്ക് ആകര്‍ഷിച്ചു.
2006ലെ ഏഷ്യന്‍ ഗെയിംസിന് വേദിയായതോടെയാണ് ആ രാജ്യത്തിന്റെ ആദ്യത്തെ കുതിപ്പിന് ലോകം സാക്ഷിയായത്. രാജ്യം സ്‌പോര്‍ട്‌സിന് മുന്‍തൂക്കം കൊടുത്തു തുടങ്ങി, പുതിയ സ്റ്റേഡിയങ്ങളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കി തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ പ്രാധാന്യം നല്‍കി. അതോടൊപ്പം തങ്ങളുടെ യുവതയെ വലിയ കാര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ പ്രാപ്തരാക്കാന്‍ രാജ്യത്ത് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവാണ് എന്നു മനസ്സിലാക്കി ലോകോത്തര യുവിവേഴ്‌സിറ്റികളുടെ കാമ്പസുകള്‍ രാജ്യത്ത് സജ്ജമാക്കാന്‍ അവര്‍ പരിശ്രമിച്ചു. ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള യൂണിവേഴ്സിറ്റികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നു. ഈ യൂണിവേഴ്സിറ്റികള്‍ തങ്ങളുടെ യഥാര്‍ഥ കാമ്പസില്‍ ഉള്ള അധ്യാപകരെ തന്നെ ഇവിടെയും കൊണ്ടുവരണം എന്ന നിര്‍ബന്ധം ഖത്തര്‍ മുന്നോട്ട് വച്ചത്, അത് വരെ ഉപരിപഠനത്തിനു വിദേശത്ത് പോകേണ്ടി വന്നിരുന്ന കുട്ടികള്‍ക്ക് വലിയ ആശ്വാസമായി. വിദ്യാഭ്യാസം അവര്‍ക്കരികിലേക്ക് വന്നതോടെ, ഉന്നതവിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചു.
2008-2009 കാലഘട്ടത്തില്‍ ലോകം നേരിട്ട സാമ്പത്തിക തകര്‍ച്ച ഖത്തറിനെ സംബന്ധിച്ചു തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമായി. അന്ന് പാശ്ചാത്യ രാജ്യങ്ങളിലെ ബാങ്കിങ് കമ്പനികള്‍ തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഖത്തര്‍ സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് അന്ന് കളത്തില്‍ ഇറങ്ങി കളിച്ചു അവയെ രക്ഷപ്പെടുത്തിയത്. ഈ കൈത്താങ്ങ് ബാങ്കിങ് മേഖലയില്‍ മാത്രമായി ഒതുങ്ങിയില്ല. വാഹന സ്ഥാപനങ്ങളും, റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഈ ഔദാര്യം കൈപ്പറ്റിയവരില്‍ ഉള്‍പ്പെടുന്നു.
ഇതോടൊപ്പം തന്നെ ലോക നയതന്ത്ര രംഗത്ത് സജീവമാകുന്ന ഖത്തറിനെയാണ് നാം കണ്ടത്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഒരേയൊരു സജീവ പട്ടാള ക്യാമ്പ് ഖത്തറില്‍ ഇതിനകം വന്നു കഴിഞ്ഞിരുന്നു. ഒരു സമയത്ത് സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ നടത്തിയിരുന്ന ലോകസമാധാന ശ്രമങ്ങള്‍ ഈ കൊച്ചു രാജ്യം അതിലും ഭംഗിയായി ചെയ്യുവാന്‍ തുടങ്ങി. സുഡാനിലും, ഇറാഖിലും, ലെബനനിലും, അഫ്ഘാനിസ്ഥാനിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവിതങ്ങള്‍ക്ക് വ്യത്യാസം കൊണ്ടു വരാന്‍ ഖത്തറിന് സാധിച്ചു. ലോകനേതാക്കള്‍ക്കിടയില്‍ ഖത്തര്‍ അമീറിന്റെ സ്ഥാനം മറ്റ് പല രാജ്യങ്ങള്‍ക്കും ചിന്തിക്കാന്‍ പറ്റുന്നതിലും മേലെയായി.
ഇതേ കാലഘട്ടത്തില്‍ ലോകത്തിന്റെ പ്രകൃതിവാതക തലസ്ഥാനമായി ദോഹ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടു. ചോദിക്കുന്നവര്‍ക്ക് ഇനി കൊടുക്കാന്‍ ഇല്ലാത്തത്ര ഗ്യാസ് ഖത്തര്‍ വിറ്റ് തീര്‍ത്തു. ആ രാജ്യം സാമ്പത്തികമായി അതിവേഗം വളരുകയായിരുന്നു. കണ്ണടച്ചു തുറക്കുന്നതിന് മുന്‍പേ ലോകത്തിലേക്ക് വച്ച് ഏറ്റവും ധനിക രാഷ്ട്രമായി ഖത്തര്‍ മാറി.
സാംസ്‌കാരികമായി ആ രാജ്യം വലിയ കാല്‍വെപ്പുകളാണ് ഈ സമയം നേടിയത്. അതിപ്രശസ്ത ജാപ്പനീസ് വാസ്തുശില്പി പൈയുടെ കാര്‍മികത്വത്തില്‍ പണിത മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്സ് അതിവേഗം ലോകശ്രദ്ധ നേടി. 1400 വര്‍ഷങ്ങളുടെ ചരിത്രം ആ കെട്ടിടത്തിനുള്ളില്‍ അതിമനോഹരമായി അടുക്കി വച്ചു. അതു കൂടാതെ വേറെയും രണ്ട് മൂന്ന് മ്യൂസിയങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും കലാകാരന്മാരെയും ശില്‍പികളെയും ദോഹയിലേക്ക് എത്തിച്ചു. എം.എഫ് ഹുസൈന്‍ തന്റെ അവസാന കാലത്തു കഴിഞ്ഞിരുന്നത് ദോഹയിലാണ്. ദോഹ ഫിലിം ഫെസ്റ്റിവല്‍ ലോക സിനിമയെ ഖത്തറിലേക്ക് ആകര്‍ഷിച്ചു. വേള്‍ഡ് കപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതോടെ അവിടത്തെ നഗരങ്ങളുടെ മുഖച്ഛായ മാറി തുടങ്ങി. എട്ട് ലോകോത്തര സ്റ്റേഡിയങ്ങള്‍, പുതിയ നഗരങ്ങള്‍, ഹൈവേകള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങി ഒരു സമ്പൂര്‍ണ്ണ രാജ്യമാകാനുള്ള തയ്യാറെടുപ്പിലായിരിന്നു കഴിഞ്ഞ ഒരു ദശകം മുഴുവന്‍.
ഇന്ന് ദോഹയിലെ വീഥികളിലൂടെ, ആ കളിക്കാലങ്ങള്‍ക്ക് അരികിലൂടെ നാം സഞ്ചരിക്കുമ്പോള്‍ ഖത്തറിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായതായി നമുക്ക് കാണാന്‍ സാധിക്കും. ഇതിന് മുമ്പും, ഇതിന് ശേഷവും ഇതു പോലൊരു പന്ത്കളി മാമാങ്കം മനുഷ്യര്‍ കാണുമോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് 2022 ഫിഫ വേള്‍ഡ് കപ്പ് നടക്കാന്‍ പോകുന്നത്. നവംബര്‍ 20ന് അല്‍ഖോര്‍ നഗരത്തിലെ അറബ്കൂടാര മാതൃകയിലുള്ള അല്‌ബെയ്ത് സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ഖത്തര്‍ നിവാസികള്‍ വീണ്ടും കണ്ണീരണിയും. അഭിമാനം കൊണ്ട് നെഞ്ചകങ്ങള്‍ വീര്‍പ്പുമുട്ടും. ആഹ്ലാദങ്ങള്‍ കൊണ്ട് ദഫുകള്‍ ശബ്ദിക്കും. അപ്പോള്‍ ലോകം ഉറക്കെ വിളിച്ചു പറയും ശുക്‌റന്‍ യാ ഖത്തര്‍!