കണ്ണു ചികിത്സ പുരാതന കാലം മുതല്‍

പുരാതനകാലം മുതല്‍ക്കു തന്നെ കടുത്ത പ്രകാശത്തില്‍ നിന്നും, പൊടിക്കാറ്റിലൂടെ കടന്നുവരുന്ന അന്യവസ്തുക്കളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക കണ്ണട നിലവിലുണ്ടായിരുന്നു. കട്ടി കുറവുള്ള ഒരു പ്ലെയിന്‍ കോണ്‍വെക്‌സ് ലെന്‍സ് പുസ്തകത്തിന്റെ മുകളില്‍ വച്ചാല്‍ അക്ഷരങ്ങള്‍ കുറെക്കൂടി വലുതായി കാണാമെന്നും വായന കുറേക്കൂടി എളുപ്പമാക്കാം എന്നു ആദ്യമായി പറഞ്ഞത് ഇംഗ്ലീഷുകാരനായ റോജര്‍ ബേക്കണ്‍ ആണ്. | DavelhaMedicina - ഭാഗം: 21

Update: 2023-09-06 13:09 GMT
Advertising

പുരാതനകാലം മുതല്‍ പലതരത്തിലുള്ള കണ്ണുരോഗങ്ങള്‍ നിലനിന്നിരുന്നതായി രേഖകള്‍ ഉണ്ടെങ്കിലും കൃത്യമായ ചികിത്സാരീതികളെപ്പറ്റി അറിവില്ല. കണ്ണിന്റെ ഘടനയെ പറ്റിയുള്ള ശാസ്ത്രീയമായ അറിവുകളുടെ അഭാവവും മതപരമായ കാരണങ്ങള്‍ കൊണ്ടും ആകാം ഇതെന്ന് കരുതപ്പെടുന്നു. ബി.സി 2250 ലെ ഹാമുറാബിയുടെയുടെ കോഡ് അനുസരിച്ച് വൈദ്യന്റെ കൈപ്പിഴ കൊണ്ട് ഒരു രോഗിയുടെ കാഴ്ച നഷ്ടമായാല്‍ ചികിത്സകരുടെ തന്നെ ഒരു കണ്ണ് എടുത്തു മാറ്റപ്പെടും എന്നായിരുന്നു നിയമം.

പുരാതന ഈജിപ്ഷ്യന്‍ ചികിത്സാരേഖയായ ഈബേര്‍സ് പാപ്പിറസില്‍ (Ebers papyrus of 1550 BC) കണ്ണുചികിത്സയെപ്പറ്റി മാത്രം എട്ടു പേജുകളുണ്ട്. പലതരം കണ്ണു രോഗങ്ങളെ പറ്റിയും ഇത്തരം രോഗികള്‍ക്ക് ഉപകാര പ്രദമായ ഔഷധച്ചെടികള്‍ കൊണ്ട് നിര്‍മിച്ച മരുന്നുകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉള്ളി, ആവണക്കണ്ണ, മാതളനാരങ്ങയുടെ ചാറ് എന്നിവ ഇതില്‍പ്പെട്ടും.

പതിമൂന്നാം നൂറ്റാണ്ടില്‍ ഇബ്ന്‍ അല്‍ നഫീസ് (Ibn Al nafees) എഴുതിയ The polished book on experimental opthalmology, കണ്ണു രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന പല തരം മരുന്നുകളുടെ നിര്‍മ്മിതിയെ പറ്റിയും അതിന്റെ പിന്നിലുള്ള ശാസ്ത്രത്തെയും വിശദീകരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ പോപ്പ് ജോണ്‍21 ഉം സ്‌പെയിനിലെ പീറ്ററും കൂടിച്ചേര്‍ന്ന് എഴുതി De Occulus എന്ന ഗ്രന്ഥത്തില്‍ മാതളത്തിന്റെ നീര്, വെളുത്ത വൈന്‍, പഞ്ചസാര തുടങ്ങിയ ചേര്‍ത്ത് കൃത്രിമ കണ്ണുനീര്‍ (artificial tears) ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് വിവരിക്കുന്നുണ്ട്.

ബി.സി ആറാംനൂറ്റാണ്ടിലെ ചരകസംഹിതയില്‍ 76തരം കണ്ണു രോഗങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. കൂര്‍ത്തമുനയുള്ള ഒരു സൂചി കൊണ്ട് തിമിരം കണ്ണിനകത്തു നിന്ന് എങ്ങനെ എടുത്തു മാറ്റണമെന്നുള്ള വിശദമായ വിവരണം ഇതില്‍ കാണാം. തിമിരശസ്ത്രക്രിയയെപറ്റിയുള്ള വിശദമായ ആദ്യത്തെ രേഖ ഇവിടെയാണ് കണ്ടെത്തിയിട്ടുള്ളത്. ഹിപ്പോക്രാറ്റസ്, കണ്ണിലെ പഴുപ്പ് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സ ഇങ്ങനെയാണ് വിശദമാക്കുന്നത്; ആദ്യം രോഗം ബാധിച്ച ഭാഗത്തു നിന്ന് ഹ്യൂമറുകള്‍ നീക്കം ചെയ്യാനായി ശരീരത്തിന് വേറൊരു ഭാഗത്ത് രക്തം ഒഴുക്കി കളയണം. അതിനുശേഷം ആടിന്റെ പിത്ത രസവും മനുഷ്യ സ്ത്രീകളുടെ മുലപ്പാലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കണ്ണില്‍ പുരട്ടണം.

ഗേലന്റെ കാലത്ത് കണ്ണ് ചികിത്സക്ക് വലിയ പ്രാധാന്യമൊന്നും ലഭിച്ചില്ല. പക്ഷേ, പിന്നീട്, ഒന്‍പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക് സുവര്‍ണ്ണകാലത്ത് കണ്ണു ചികിത്സയ്ക്ക് വളരെയധികം പ്രാധാന്യം ലഭിച്ചു. കഹാല്‍ (occulist) എന്നറിയപ്പെടുന്ന കണ്ണുചികിത്സകര്‍ രാജകുടുംബങ്ങളുടെ ചികിത്സാസംഘത്തിന്റെ ഭാഗമായിരുന്നു.

Ten treatises on the eye' എന്ന കൃതി രചിച്ച ഹുനയ്ന്‍ ഇബ്ന്‍ ഇസ്ഹാഖ് (Hunayn ibn Ishaq) പ്രകാശരശ്മികള്‍ വസ്തുക്കളില്‍ നിന്നും വായു വഴി കണ്ണിന്റെ പുറകില്‍ എത്തിയ ശേഷം അവിടെ അക്വസ് ഹുമറുമായി ചേര്‍ന്ന ശേഷം ചില കുഴലുകളിലേക്ക് ഒഴുകുന്നു എന്നും ഇതാണ് കാഴ്ച സാധ്യമാക്കുന്നത് എന്നുമായിരുന്നു വിശ്വസിച്ചത്. ഇത് പൂര്‍ണ്ണമായും സത്യമല്ലെങ്കിലും കണ്ണിന്റെ ഘടനയെ പറ്റിയും കാഴ്ച എങ്ങനെ സംഭവിക്കുന്നു എന്നുള്ളതിനെ പറ്റിയും ഉള്ള ആദ്യത്തെ ശാസ്ത്രീയമായ വിശദീകരണം ആയിരുന്നു ഈ പുസ്തകം. നേത്ര ഗോളത്തിന്റെ ഘടനയെപ്പറ്റിയും ഗോളാകൃതിയിലുള്ള ഉള്ള ലെന്‍സ്, രക്തക്കുഴലുകള്‍, കോര്‍ണിയ, യുവിയ എന്നിവയെപ്പറ്റി ഇതില്‍ വിശദമായ വിവരണങ്ങളുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡോക്ടറും പരിഭാഷകനുമായ ഇദ്ദേഹത്തിന്റെ ഈ പുസ്തകം മെഡിക്കല്‍ വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും മനഃപാഠമാക്കേണ്ട ഒന്നായി കരുതപ്പെട്ടിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ ഹാറൂന്‍ അല്‍ റഷീദ് ബാഗ്ദാദില്‍ സ്ഥാപിച്ച ഹൗസ് ഓഫ് വിസ്ഡം (house of wisdom) ഗ്രീക്ക്, ലാറ്റിന്‍, ഇന്ത്യന്‍ ഭാഷകളില്‍ എഴുതിയ പ്രധാന പുസ്തകങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. ശാസ്ത്രത്തില്‍ താല്‍പര്യമുള്ളവരുടെ ഇടയില്‍ ഗവേഷണത്തിനും മറ്റും ഇദ്ദേഹം കൂടുതല്‍ പ്രോത്സാഹനം നല്‍കി. ഹനെയ്ന്‍ ഇബിന്‍ ഇസ്ഹാക്ക് വൈദ്യശാസ്ത്ര സംബന്ധമായ പുസ്തകങ്ങള്‍ ധാരാളമായി വായിക്കുകയും പിന്നീട് ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി മറ്റു പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. മടങ്ങിയെത്തിയ അദ്ദേഹത്തിന് ഗേലന്റെ കൃതികളെല്ലാം ഹൃദിസ്ഥമായിരുന്നു. അതുപോലെ അറബി, സിറിയന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ പണ്ഡിതനായാണ് അദ്ദേഹം മടങ്ങിയത്. പിന്നീട് ഹൗസ് ഓഫ് വിസ്ഡമിന്റെ തലവനായി അവരോധിക്കപ്പെട്ട അദ്ദേഹം സ്വന്തമായി ആയി 36 പുസ്തകങ്ങള്‍ രചിച്ചു. ഇതില്‍ 21 എണ്ണം വൈദ്യശാസ്ത്ര സംബന്ധമായി ഉള്ളതാണ്. പ്ലേറ്റോയും അരിസ്റ്റോട്ടിലും, പഴയ നിയമം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ പരിഭാഷകള്‍ ആണ്.



ബി.സി 1010ല്‍ ജീവിച്ചിരുന്ന അലി ഇബിന്‍ ഈസ The Notebook of oculists എന്ന തന്റെ കൃതിയില്‍ ഏകദേശം നൂറോളം കണ്ണു രോഗങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പില്‍ക്കാലത്ത് കണ്ണ് ഡോക്ടര്‍മാരുടെ ടെക്സ്റ്റ് ബുക്ക് എന്ന രീതിയില്‍ ഇത് പരിഗണിക്കപ്പെട്ടു. അമ്മാര്‍ ബിന്‍ അലി അല്‍ മവ്‌സിലി (Ammar bin Ali al-Mawsili) യുടെ 'the book of choices in the treatment of eye diseases' എന്ന ഗ്രന്ഥത്തില്‍ l66 തിമിരശസ്ത്രക്രിയകളുടെ വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ കണ്ടുപിടുത്തമായ ഉള്ളുപൊള്ളയായ ഒരു സൂചി ഉപയോഗിച്ച് കാറ്ററാക്ട് വലിച്ചെടുക്കുന്നത് സാധ്യമാണെന്ന് രേഖപ്പെടുത്തി. ഈ ടെക്‌നിക് ഉപയോഗിച്ച് വിജയകരമായി ചെയ്യുന്ന ആദ്യത്തെ ശസ്ത്രക്രിയ ആയിരുന്നു ഇത്. ഇതിന്റെ തന്നെ കുറേക്കൂടി നവീകരിച്ച പതിപ്പാണ് ഇന്നും തിമിര ശസ്ത്രക്രീയ ചെയ്യുന്നവര്‍ പിന്‍തുടരുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ഇബ്ന്‍ അല്‍ നഫീസ് (Ibn Al nafees) എഴുതിയ The polished book on experimental opthalmology, കണ്ണു രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന പല തരം മരുന്നുകളുടെ നിര്‍മ്മിതിയെ പറ്റിയും അതിന്റെ പിന്നിലുള്ള ശാസ്ത്രത്തെയും വിശദീകരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ പോപ്പ് ജോണ്‍21 ഉം സ്‌പെയിനിലെ പീറ്ററും കൂടിച്ചേര്‍ന്ന് എഴുതി De Occulus എന്ന ഗ്രന്ഥത്തില്‍ മാതളത്തിന്റെ നീര്, വെളുത്ത വൈന്‍, പഞ്ചസാര തുടങ്ങിയ ചേര്‍ത്ത് കൃത്രിമ കണ്ണുനീര്‍ (artificial tears) ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് വിവരിക്കുന്നുണ്ട്.

റോമന്‍ ചക്രവര്‍ത്തിയായ നീറോ, എമറാള്‍ഡിന്റെ പാളികളിലൂടെ ഗ്ലാഡിയേറ്റര്‍മാരുടെ പ്രകടനങ്ങള്‍ കണ്ടിരുന്നതായി രേഖകള്‍ ഉണ്ട്. പുരാതനകാലം മുതല്‍ക്കു തന്നെ കടുത്ത പ്രകാശത്തില്‍ നിന്നും, പൊടിക്കാറ്റിലൂടെ കടന്നുവരുന്ന അന്യവസ്തുക്കളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക കണ്ണട (goggle) നിലവിലുണ്ടായിരുന്നു. കട്ടി കുറവുള്ള ഒരു പ്ലെയിന്‍ കോണ്‍വെക്‌സ് ലെന്‍സ് പുസ്തകത്തിന്റെ മുകളില്‍ വച്ചാല്‍ അക്ഷരങ്ങള്‍ കുറെക്കൂടി വലുതായി കാണാമെന്നും വായന കുറേക്കൂടി എളുപ്പമാക്കാം എന്നു ആദ്യമായി പറഞ്ഞത് ഇംഗ്ലീഷുകാരനായ റോജര്‍ ബേക്കണ്‍ ആണ്.

പതിനഞ്ചാം നൂറ്റാണ്ടിലാണ് വായനക്ക് സഹായകരമാകുന്ന തരം കാഴ്ചാസഹായികള്‍ പ്രചാരത്തിലായത്. ഇന്ന് കാണുന്ന തരത്തിലുള്ള ചെവിയിലും മൂക്കിലും താങ്ങി നിര്‍ത്താവുന്ന തരത്തിലുള്ള കണ്ണടകള്‍ ആദ്യമായി നിര്‍മിച്ചത് 1746ല്‍ഫ്രഞ്ച് ഓപ്റ്റിഷ്യനായ തൊമ്മിന്‍ (Thomin) ആണ്.

ഇറ്റലിയിലെ ഫ്‌ലോറന്‍സിലെ ഫിസിസിസ്റ്റ് ആയിരുന്ന സാല്‍വിനോ അര്‍മാറ്റി (1245-1317) ലൈറ്റ് റിഫ്രാക്ഷന്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി ചെയ്തത് മൂലം കാഴ്ച മങ്ങി തുടങ്ങിയപ്പോള്‍ സ്വയം ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം കണ്ണട നിര്‍മിക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടത്. 1280ല്‍ കൃത്യമായ കട്ടിയും വളവും (curvature) ഉള്ള രണ്ട് ഗ്ലാസ് കഷ്ണങ്ങള്‍ ചേര്‍ത്ത് വെച്ചാല്‍ കാഴ്ച മെച്ചപ്പടുത്താം എന്ന് കണ്ടെത്തി. ഇതായിരിക്കണം ഏറ്റവും ആദ്യത്തെ കണ്ണട. ഇദ്ദേഹത്തിന്റെ സുഹൃത്തായ ഇറ്റലിയിലെ പിസയില്‍ ജീവിച്ചിരുന്ന അലക്‌സാണ്ടര്‍ ഡീ സ്‌പൈഗ എന്ന് ഡൊമിനിക്കന്‍ സന്യാസിയാണ് കണ്ണിനു മുന്നില്‍ അത്തരം ലെന്‍സ് ഉറപ്പിച്ചു വയ്ക്കാന്‍ പാകത്തിലുള്ള ഇന്നത്തെ കണ്ണടയുടെ ആദ്യ രൂപം നീര്‍മിച്ചത്. അവര്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ ദൂരക്കാഴ്ചയുടെ കുറവ് പരിഹരിക്കാനും കോണ്‍കേവ് ലെന്‍സുകള്‍ അടുത്തുള്ള കാഴ്ചയുടെ കുറവ് പരിഹരിക്കാനും ഉപയോഗിച്ചു. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം വായിക്കാനറിയാവുന്ന അക്കാലത്തെ ഈ കണ്ടുപിടിത്തം പില്‍ക്കാലത്ത് പ്രാധാന്യമുള്ളതായി മാറുമെന്ന് ഒരിക്കലും ചിന്തിച്ചു കാണില്ല. പക്ഷേ, അന്നും പലതരം കയ്യെഴുത്തു പ്രതികള്‍ പരിഭാഷപ്പെടുത്തുകയും മാറ്റിയെഴുതുകയും ചെയ്തു കൊണ്ട് മണിക്കൂറുകള്‍ ചിലവഴിക്കുന്ന പണ്ഡിതന്മാര്‍ക്കും പാതിരിമാര്‍ക്കും ഇത് വിലമതിക്കാനാവാത്ത ഒരു സഹായമായി മാറി. പതിനഞ്ചാം നൂറ്റാണ്ടിലാണ് വായനക്ക് സഹായകരമാകുന്ന തരം കാഴ്ചാസഹായികള്‍ പ്രചാരത്തിലായത്. ഇന്ന് കാണുന്ന തരത്തിലുള്ള ചെവിയിലും മൂക്കിലും താങ്ങി നിര്‍ത്താവുന്ന തരത്തിലുള്ള കണ്ണടകള്‍ ആദ്യമായി നിര്‍മിച്ചത് 1746ല്‍ഫ്രഞ്ച് ഓപ്റ്റിഷ്യനായ തൊമ്മിന്‍ (Thomin) ആണ്.


കാഴ്ചയ്ക്ക് സഹായിക്കുന്ന കണ്ണിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കണ്ണിലെ റെറ്റിന ആണെന്നും ലെന്‍സ് അല്ലെന്നും കണ്ടെത്തിയത് ലിയനാര്‍ഡോ ഡാവിഞ്ചിയായിരുന്നു. കോണ്‍ടാക്ട് ലെന്‍സിനെ പറ്റി ആദ്യം ചിന്തിച്ചതും ഡാവിഞ്ചി ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ Code on the eye എന്ന നോട്ടുപുസ്തകത്തില്‍ നിന്നും മനസ്സിലാക്കാം. ഇക്കാലത്തെ ഡോക്ടര്‍മാര്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒപ്താല്‍മോസ്‌കോപ്പ് ്(opthalmoscope) കണ്ടെത്തിയത് 1851ലാണ്. ഇതുപയോഗിച്ച് കണ്ണിന് ഏറ്റവും പിറകില്‍ ഒപ്റ്റിക്‌നെര്‍വ്് (Optic nerve) കണ്ണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗം കൃത്യമായി കാണാന്‍ സാധിച്ചു. ഇതോടെ കണ്ണും തലച്ചോറുമായുള്ള ബന്ധത്തെപ്പറ്റി പറ്റി കൃത്യമായ വിവരം ലഭിച്ചു.


ആധുനിക കാലത്തെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന് തുല്യമായ ജോലിയായിരുന്നു ഇസ്‌ലാമിക ഭരണം നിലനിന്ന രാജ്യങ്ങളിലെ മുഹ്ത്താസിബ് എന്നത്. ഇയാള്‍ ഏതുസമയവും മുന്‍കൂട്ടി അറിയിപ്പില്ലാതെ കണ്ണിന്റേത് ഉള്‍പ്പടെയുള്ള ഓപ്പറേഷനുകള്‍ നടക്കുന്ന സ്ഥലത്തേക്ക് കടന്നു വരുമായിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള ആതുരാലയങ്ങള്‍ക്ക് പിഴയൊടുക്കേണ്ടി വന്നു. ദൈവികമായ ശിക്ഷകളെപ്പറ്റിയുള്ള മുന്നറിയിപ്പ്, പാദത്തില്‍ നല്‍കുന്ന അടികള്‍, മുതല്‍ മരണ ദണ്ഡനം വരെ നിയമലംഘകര്‍ക്ക് ശിക്ഷയായി നല്‍കി പോന്നു.

(തുടുരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. സലീമ ഹമീദ്

Writer

Similar News