എഴുത്ത് അനുഭവങ്ങളുടെ മാത്രം കലയല്ല - ഇ. സന്തോഷ് കുമാര്‍
പല ആളുകളില്‍ നിന്ന് കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ യുക്തിപരമായി അവതരിപ്പിക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്.
എഴുത്ത് അനുഭവങ്ങളുടെ മാത്രം കലയല്ലെന്നും ആര്‍ക്കും എഴുത്തിലേക്ക് പെട്ടെന്ന് കടന്നു വരാനാകില്ലെന്നും ഇ. സന്തോഷ് കുമാര്‍. എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം എന്ന സെഷനില്‍ എഴുത്തിന്റെ രസതന്ത്രം എന്ന വിഷയത്തില്‍ പുസ്തകോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരം അധ്വാനിക്കുന്ന സൃഷ്ടികളാണ് പിന്നീട് വലിയ നോവലുകളും മറ്റുമായി മാറുന്നത്. വായന തന്നെയാണ് എഴുത്തിലേക്കുള്ള ഏറ്റവും വലിയ പരിശീലനം. എന്നാല്‍ ഒരാളെ എഴുത്തിലേക്ക് കൊണ്ടുവരുന്നത് നമ്മുടെ പരിസരവും സാമൂഹികാന്തരീക്ഷവുമാണ്. പല ആളുകളില്‍ നിന്ന് കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ യുക്തിപരമായി അവതരിപ്പിക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്. 25 വര്‍ഷം മുമ്പ് എഴുതിയിരുന്നത് പോലെയാകില്ല ഇപ്പോഴത്തെ എഴുത്തുകളെന്നും ഇ. സന്തോഷ് കുമാര്‍ പറഞ്ഞു.