മലയാള സിനിമ: പുതിയ പ്രവണതകള്‍ കാഴ്ചകള്‍ ശീലങ്ങള്‍

ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ തിരശ്ശീലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ സംവിധായകര്‍, മലയാള സിനിമയിലെ പുതിയ പ്രവണതകള്‍, കാഴ്ചകള്‍ ശീലങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. | IFFK 2023 | ഓപണ്‍ഫോറം | റിപ്പോര്‍ട്ട് : അംജദ് അലി

Update: 2023-12-12 08:42 GMT
Advertising

ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വേദികളില്‍ മലയാള സിനിമകളുടെ പുതിയ പ്രവണതകള്‍ കാഴ്ചകള്‍ ശീലങ്ങള്‍ എന്ന വിഷയത്തെ ആധാരമാക്കി സംഭാഷണങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ല. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഈ വിഷയാടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ ഒട്ടേറെ നടന്നിട്ടുമുണ്ട്. സമയത്തിനും സാഹചര്യങ്ങള്‍ക്കും വിധേയമായി സിനിമകളില്‍ പുതിയ പ്രവണതകളും കാഴ്ചകളും ശീലങ്ങളും പരിപൂര്‍ണ്ണമായി ഉണ്ടായിട്ടില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം സംവിധായകരും അഭിപ്രായങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്നത്. എങ്കിലും വളരുന്ന സിനിമാസ്വാദകര്‍ എന്നതിന് ഊന്നല്‍ നല്‍കുന്നിടത്ത് പുതിയ പ്രവണതകള്‍ കാഴ്ചകള്‍ ശീലങ്ങള്‍ എന്നതിലെ പുതുമ മാറ്റിനിര്‍ത്തി വളരുന്നു എന്നഭിപ്രായപ്പെടാന്‍ സംവിധായകര്‍ നിര്‍ബന്ധിക്കപ്പെടുന്നു.

സതീഷ് ബാബു സേനന്‍

'പുതിയ കുപ്പികള്‍ ഉണ്ടെന്നെയുള്ളൂ, വൈന്‍ ഇപ്പോഴും പഴയതുതന്നെ'. ആനന്ദ് മൊണാലിസ മരണവും കാത്ത്' എന്ന സിനിമയുടെ സംവിധായകരിലൊരാളായ സതീഷ് ബാബു സേനന്‍.

കാലഘട്ടത്തിനനുസരിച്ച് നേരിയ ചില പുതുമകളുടെ അലങ്കാരങ്ങള്‍ മാത്രമെ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളൂ. പുതുമ എന്നതിനെ പൂര്‍ണമാക്കാന്‍ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല എന്ന് തീര്‍ത്തു പറഞ്ഞവസാനിപ്പിക്കുന്ന ആനന്ദ് മൊണാലിസ മരണവും കാത്ത് ' എന്ന സിനിമയുടെ സംവിധായകരിലൊരാളായ സന്തോഷ് ബാബു സേനന്റെ കാഴ്ച്ചപ്പാട് ഒരേ അച്ചില്‍ വാര്‍ക്കപെട്ടതുപോലെ അംഗീകരിക്കുകയാണ് സഹസംവിധായകന്‍ സതീഷ് ബാബു സേനന്‍.

സുനില്‍ മാലൂര്‍

പശുമല പോരാട്ടത്തിന്റെ കഥ പറയുന്ന 'വലസൈ പറവകള്‍' എന്ന സിനിമയുടെ സംവിധായകന്‍ സുനില്‍ മാലൂര്‍, ജിയോ ബേബിയുടെ 'കാതല്‍ ദി കോര്‍' എന്ന സിനിമയെ കൂട്ടുപിടിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: 'കാതല്‍ ദി കോര്‍' സിനിമ പരഞ്ഞുവെക്കുന്ന രാഷ്ട്രീയം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സ്വീകരിക്കപ്പെടുമോ എന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ പറഞുതീര്‍ത്തിട്ടുളതാണ്. പുതിയ പ്രവണതകള്‍ ശീലങ്ങല്‍ കായ്ചകള്‍ എന്നതിനപ്പുറത്തേക്ക് പുതിയ കായ്ച്ചപാടുകളും ചിന്തകളും ആശയങ്ങളും അടങ്ങുന്ന ആസ്വാദകര്‍ മലയാള സിനിമയില്‍ പുതുമ ഉണ്ടാക്കുന്നു എന്നുമാത്രം. ഒരാവര്‍ത്തി കൂടെ പറഞ്ഞാല്‍ മലയാള സിനിമയില്‍ പുതിയത് എന്നതായി ഒന്നും തന്നെ ഇല്ല. പറഞ്ഞവസാനിപ്പിച്ച പലകാര്യങ്ങളും പുതിയലോകം ഏറെ പ്രാധാന്യത്തോടെ സ്വീകരിക്കുന്നു എന്നുമാത്രം.

ആനന്ദ് ഏകര്‍ഷി, പ്രശാന്ത് വിജയ്.

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പ്രധാന തിരശ്ശീലയില്‍ അവതരിക്കപ്പെട്ട 'ആട്ടം' എന്ന സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി പ്രേക്ഷകരെ മുന്‍നിര്‍ത്താതെ തന്റെ സിനിമയുടെ സ്വീകാര്യതയില്‍ കൂടുതല്‍ മുന്‍വിധി നല്‍കാതെ സംവിധായകന്റെ ഇച്ഛകളിലും തനിമയിലും സിനിമയെ സമീപിക്കുക എന്ന അഭിപ്രായപ്പെട്ടതിനെ മാറുന്ന സിനിമ ആസ്വാദകരെയും വളരുന്ന സിനിമ ചിന്തകളെയും മുന്‍നിര്‍ത്തി ഏറെക്കുറെ ശരിവെക്കുകകയാണ് 'ദായം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രശാന്ത് വിജയ്.

മുഖ്യധാരാ സിനിമകളില്‍ നിന്നും അകന്നു കഴിയുന്ന സിനിമകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വ്യത്യസ്തമായ സിനിമാ കാഴ്ചപ്പാടുകളുള്ള സംവിധായകര്‍ കൂടുതലായി ഈ കാലഘട്ടത്തില്‍ ഉണ്ടാകുന്നു. ഒ.ടി.ടിയും ടോറന്റും വലിയ സിനിമാലോകം തുറന്നുനല്‍കുകയും സിനിമയില്‍ വേറിട്ട കാഴ്ച്ചപ്പാടുകളുള്ള ആസ്വാദകരെ ജനിപ്പിക്കുന്നുവെന്നും അവകാശപ്പെട്ട 'ഫാമിലി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഡോണ്‍ പാലത്തറയും പറഞ്ഞവസാനിപ്പിക്കുന്നത് മലയാള സിനിമയില്‍ പാടി പുകഴ്ത്താനോളം പുതിയ പ്രവണതകളും കാഴ്ചകളും ശീലങ്ങളും ഉണ്ടായിട്ടില്ല എന്നുതന്നെയാണ്. മലയാള സിനിമ എന്നും പറഞ്ഞുവെച്ചിട്ടുള്ള ആശയങ്ങളും ഭാവനയും വീക്ഷണങ്ങളും തന്നെയാണ് ഇന്നും സിനിമകളില്‍ പ്രകടമായിട്ടുള്ളൂ. സിനിമ തുറന്നുകിടക്കുന്ന വലിയ ചിന്തകളുടെയും ആശയങ്ങളുടെയും ഭാവനയുടെയും ലോകമെന്ന് അടിവരയിടുന്നതിലൂടെ പുതിയ പ്രവണതകള്‍ കാഴ്ചകള്‍ ശീലങ്ങള്‍ എന്നതൊന്ന് മാറ്റുരച്ച് - 'മലയാള സിനിമ; ആസ്വാദകര്‍ പുതുക്കുന്ന പ്രവണതകള്‍ കാഴ്ചകള്‍ ശീലങ്ങള്‍' എന്നു തിരുത്തേണ്ടിയിരിക്കുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അംജദ് അലി

Media Person

Similar News