ഒരു തെക്കന്‍ തള്ള് മാല
സാധാരണ, ഭൂമിയില്‍ നിന്ന് മറ്റു ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍, അത് വിജയപ്രദമാകുന്ന വേളയില്‍ അവിടെ നിന്ന് ചിത്രങ്ങള്‍ ലഭിക്കാറുണ്ടല്ലോ. മുഖ്യമന്ത്രി യൂറോപ്പില്‍ കാലുകുത്തിയത് മുതല്‍ കൃത്യമായ ചിത്രങ്ങള്‍ അപ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവിടത്തെ മനോഹരമായ കാഴ്ച്ചകള്‍ കേരളത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി വീഡിയോ/ഫോട്ടോകളെടുക്കുന്ന സംഘത്തേയും കൂടെ കൂട്ടിയിട്ടുണ്ട്. സഖാക്കളാണ് ആ ചിത്രങ്ങളുടെ മുഴുവന്‍ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. പക്ഷെ, ചിത്രങ്ങളോടൊപ്പം ആവോളം തള്ളുകളും തള്ളലുകളും വരുന്നുണ്ടെന്നാണ് പൊതുവെയുള്ള വിമര്‍ശനം. | പൊളിറ്റിക്കല്‍ പാര്‍ലര്‍
അടുത്തകാലത്തായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു രാജകല്‍പ്പന പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ വശീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചുട്ടെടുക്കുന്ന പ്രകടന പത്രികയില്‍, ഇനി മുതല്‍ വാഗ്ദാനങ്ങള്‍ വെറുതെ വാരിയെറിഞ്ഞാല്‍ പോരാ. അത് എന്ന് നടപ്പിലാക്കുമെന്നുള്ള കാര്യവും പത്രികയില്‍ എഴുതിചേര്‍ക്കണം. പൊള്ളയായ തള്ളുകള്‍ പാടില്ലാ എന്നര്‍ഥം. ഇതു കേട്ടപ്പോള്‍ തന്നെ നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ മൂക്ക് കൊണ്ട് ക്ഷ വരക്കുകയാണ്. തെരഞ്ഞെുടപ്പ് കമ്മീഷന്‍ പരിധി വിടുന്നുണ്ട് എന്നാണ് അവരുടെ പരാതി.
കേരളത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ യു.കെ യിലേക്ക് പറക്കാന്‍ ആ രാജ്യവുമായി കരാറൊപ്പിട്ടുവെന്ന തള്ളലാണ് അതില്‍ പ്രധാനം. കരാറൊപ്പിട്ടത് യു.കെയുമായല്ല അവിടത്തെ ഒരു ഏജന്‍സിയുമായാണ് എന്നാണ് ലണ്ടനിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതാകട്ടെ അത്ര നല്ല ഏജന്‍സിയൊന്നുമല്ലപോലും. യാത്ര അവസാനിച്ച് ഇവിടെയെത്തുമ്പോഴേക്കും തള്ളുമാല കൂടുമെന്നുറപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വടിയെടുത്താലൊന്നും അവസാനിക്കുന്ന കേസല്ല ഇത് എന്നാണ് നയതന്ത്രക്ക് തോന്നുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബവും കൂട്ടരും ഇപ്പോള്‍ യൂറോപ്യന്‍ പര്യടനം നടത്തിവരികയാണ്. എല്ലാവരും ഏതാണ്ട് ടൂറുപോകുന്ന കാലമാണ്. ഓരോരുത്തരും അവരവരുടെ സാഹചര്യവും സന്ദര്‍ഭങ്ങളും അനുസരിച്ചാണല്ലോ പോകുന്ന സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അപ്രകാരം കേരളത്തിലെ മുഖ്യമന്ത്രിയും കുടുംബവും പരിവാരവും യൂറോപ്പ്, തെരഞ്ഞെടുത്തതില്‍ പ്രതിപക്ഷത്തിനല്ലാതെ മറ്റാര്‍ക്കും വിമര്‍ശനമുണ്ടാകുവാന്‍ സാധ്യതയില്ല. സാധാരണ, ഭൂമിയില്‍ നിന്ന് മറ്റു ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍, അത് വിജയപ്രദമാകുന്ന വേളയില്‍ അവിടെ നിന്ന് ചിത്രങ്ങള്‍ ലഭിക്കാറുണ്ടല്ലോ. മുഖ്യമന്ത്രി യൂറോപ്പില്‍ കാലുകുത്തിയത് മുതല്‍ കൃത്യമായ ചിത്രങ്ങള്‍ അപ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവിടത്തെ മനോഹരമായ കാഴ്ച്ചകള്‍ കേരളത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി വീഡിയോ/ഫോട്ടോകളെടുക്കുന്ന സംഘത്തേയും കൂടെ കൂട്ടിയിട്ടുണ്ട്. സഖാക്കളാണ് ആ ചിത്രങ്ങളുടെ മുഴുവന്‍ പ്രചാരണമേറ്റെടുത്തിരിക്കുന്നത്. പക്ഷെ, ചിത്രങ്ങളോടൊപ്പം ആവോളം തള്ളുകളും തള്ളലുകളും വരുന്നുണ്ടെന്നാണ് പൊതുവെയുള്ള വിമര്‍ശനം. കേരളത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ യു.കെ യിലേക്ക് പറക്കാന്‍ ആ രാജ്യവുമായി കരാറൊപ്പിട്ടുവെന്ന തള്ളലാണ് അതില്‍ പ്രധാനം. കരാറൊപ്പിട്ടത് യു.കെയുമായല്ല അവിടത്തെ ഒരു ഏജന്‍സിയുമായാണ് എന്നാണ് ലണ്ടനിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതാകട്ടെ അത്ര നല്ല ഏജന്‍സിയൊന്നുമല്ലപോലും. യാത്ര അവസാനിച്ച് ഇവിടെയെത്തുമ്പോഴേക്കും തള്ളുമാല കൂടുമെന്നുറപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വടിയെടുത്താലൊന്നും അവസാനിക്കുന്ന കേസല്ല ഇത് എന്നാണ് നയതന്ത്രക്ക് തോന്നുന്നത്.
ഭരണത്തില്‍ പങ്കാളിയായ കേരളത്തിലെ ഒരു ചുകപ്പന്‍ പാര്‍ട്ടിക്ക് തല്‍ക്കാലം അടിപിടിയും തല്ലുമാലയുമില്ലാതെ കാനത്തെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞു. കുറച്ചു നാളുകളായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വലിയ വായില്‍ സംസാരിക്കുകയും പലകാര്യങ്ങളും തള്ളിമറിക്കുകയും ചെയ്ത ചില നേതാക്കള്‍, അടിക്കിടെ പെട്ടെന്ന് ഗുണ്ടകള്‍ ചങ്ങാതികളാകുന്നത് പോലെ കെട്ടിപ്പിടിച്ചുകിടക്കാന്‍ തുടങ്ങി. കാനത്തിന്റെ പേര് സെക്രട്ടറിയാകാന്‍ നിര്‍ദേശിച്ചത് സഖാവ് ഇസ്മയിലാണത്രെ. അതാണ് ഏവരേയും അമ്പരിപ്പിച്ചത്. എന്തു മരുന്നാണ് ദേശീയ നേതൃത്വം ഇവര്‍ക്കൊക്കെ കൊടുത്തത് എന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. മുതിര്‍ന്ന നേതാക്കളെ പുനരധിവസിപ്പിക്കുമെന്ന് തൊട്ടടുത്ത ദിവസം കാനം പറഞ്ഞപ്പോഴാണ് ഒത്തുതീര്‍പ്പിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. സമ്മേളനത്തില്‍ പതിവ് വിമര്‍ശനങ്ങളും ഭരണത്തിന്റെ തണലിലിരിക്കുമ്പോള്‍ തന്നെ സി.പി.ഐ ഉന്നയിക്കുന്നു എന്നതാണ് രസകരം. മാവോവേട്ട ശരിയായില്ല. സില്‍വര്‍ ലൈന്‍ തീരുമാനം തീരെ നന്നായില്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു കുടിയിരുത്താനുള്ള തൊഴുത്തായ സി.പി.ഐ വകുപ്പുകളെ, മുഖ്യമന്ത്രി ഉപയോഗിക്കുന്നു എന്നിങ്ങനെപോകുന്നു വിമര്‍ശനശരങ്ങള്‍. മൃഗസംരക്ഷണവകുപ്പിന്റെ മേധാവിയായ എം. ശിവശങ്കറിനെ നിയമിച്ചതാണത്രെ സി.പി.ഐയെ ചൊടിപ്പിച്ചത്. അദ്ധേഹത്തെ പിന്നെ അവിടെയല്ലാതെ വേറേ എവിടെയാണ് കുടിയിരുത്താന്‍ കഴിയുക.
സി.പി.ഐക്ക് തല്‍ക്കാലം ഐകകണ്‌ഠേന നായകനെ തെരഞ്ഞെടുക്കാനായെങ്കിലും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇപ്പോഴും ഇരുട്ടില്‍ തപ്പികൊണ്ടിരിക്കുകയാണ്. രാഹുല്‍ നടന്നുനടന്നു വിയര്‍ത്തുകൊണ്ടിരിക്കുകയാണ്. ആര്‍ക്കുവേണമെങ്കിലും മത്സരിക്കാമെന്ന് പറഞ്ഞ് തരൂരിനെ പലരും തരിപ്പില്‍ കയറ്റി നാമനിര്‍ദേശപത്രിക നല്‍കിപ്പിച്ചു. പത്രിക സമര്‍പിച്ച് കഴിഞ്ഞപ്പോഴാകട്ടെ, ശത്രുവിനെ പോലെയാണ് ടിയാനോട് പെരുമാറുന്നത്. ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട ജി 23 നേതാക്കളാകട്ടെ, തക്കസമയത്ത് ചുവടുമാറുകയും ചെയ്തു. പാര്‍ട്ടി ഭാരവാഹികളാരും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്നാണ് ഹൈകമാന്റിന്റെ പ്രമാണം. പാവം നേതാക്കള്‍. ആരും പ്രചാരണം നടത്തുന്നില്ല കെട്ടോ. ഗാര്‍ഖെയാണ് സ്ഥാനാര്‍ഥിയെന്ന് തൊട്ടുകാണിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളൂ. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് തന്നെയറിയുന്നില്ല.
ഒരു ദിവസത്തേക്ക് കേരളത്തിലെ ഏകാധിപതിയായി തന്നെ തെരഞ്ഞെടുത്താല്‍, കുഴിമന്തി നിരോധിക്കുമെന്ന പറഞ്ഞ് സാംസ്‌കാരികനായകന്‍ വി.കെ ശ്രീരാമനും, കോഴികൂകുന്നതിന് മുമ്പ് അതിനെ സാമൂഹികമാധ്യമത്തില്‍ പിന്തുണച്ച, സുപ്രസിദ്ധ പ്രഭാഷകന്‍ സുനില്‍ പി. ഇളയിടവും പാര്‍ലറില്‍ ഏറെ ചിരി പടര്‍ത്തി. കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ തനിക്ക് പെരുച്ചാഴിയെ ഓര്‍മവരുമെന്ന് സാംസ്‌കാരികനായിക ശാരദകുട്ടിയും പ്രസ്താവിച്ചു. പെരുച്ചാഴി എന്ന എലി ഗണപതിയുടെ വാഹനമാണ് എന്ന കാര്യം കുഴിമന്തിയെ കണ്ണുമടച്ച് വിമര്‍ശച്ചതിനിടിയില്‍, മഹതി മറന്നുപോയത് സ്വാഭാവികം. സംഭവം വിവാദമായപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് എല്ലാവരും കൈകഴുകിയ മാന്യതക്ക് നല്ല നമസ്‌ക്കാരം.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്ക്, ഹലോ എന്നു പറയരുത് പകരം വന്ദേമാതരം ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദി എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുമെന്ന് അമിത് ഷായും പ്രസ്താവിച്ചിട്ടുണ്ട്. അതിനാല്‍ ഹിന്ദിയിലല്ലാത്ത ഈ പാര്‍ലറിന് തല്‍ക്കാലം വിരാമമിടട്ടെ. സബ്‌കോ ധന്യവാദ്.