എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉള്‍കൊള്ളുന്ന വേദിയാകണം സിനിമ - വനൂരി കഹിയൂ

| IFFK 2023

Update: 2023-12-10 13:51 GMT
Advertising

എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉള്‍കൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്ന് കെനിയന്‍ സംവിധായിക വനൂരി കഹിയൂ. സാമൂഹിക വികസനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങള്‍ സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലം മുതല്‍ക്കേ കല എന്നത് പ്രതിരോധത്തിന്റെ മാര്‍ഗമാണെന്നും തദ്ദേശീയമായ സിനിമകള്‍ നിര്‍മിക്കുകവഴി അവിടുത്തെ സംസ്‌കാരത്തെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

വ്യത്യസ്ത ആശയങ്ങള്‍ സംവദിക്കാനുള്ള വേദിയായി സിനിമ മാറണമെന്നും ഐ.എഫ്.എഫ്.കെ അത്തമൊരു വേദിയാണെന്നും വനൂരി കഹിയൂ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം ആഘാതങ്ങളേല്‍പ്പിക്കുന്ന കാലത്ത് ഐ.എഫ്.എഫ്.കെയുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, എഫ്.എഫ്.എസ്.ഐ ജനറല്‍ സെക്രട്ടറി അമിതാവ് ഘോഷ്, സംസ്ഥാന സെക്രട്ടറി ഹേന ദേവദാസ് കെ.ജി മോഹന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News