കൊട്ടാരക്കരയോടൊപ്പം ആവേണ്ട ആദ്യാഭിനയം പി.ജെ ആന്റണിയോടൊപ്പം ആയതിനു പിന്നില്‍

ആലുവയിലെ കീഴ്മാട് പഞ്ചായത്തിലെ ലക്ഷം വീട് കോളനിയില്‍ ആയിരുന്നു ഞങ്ങളുടെ ലൊക്കേഷന്‍. ഒരു ഗ്രാമത്തില്‍ നടക്കുന്ന സൈക്കിള്‍ യജ്ഞ പരിപാടിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കൊലപാതകമാണ് കഥയിലെ ഒരു പ്രധാന സംഭവം. എനിക്ക് സൈക്കിള്‍ യജ്ഞക്കാരന്റെ വേഷമായിരുന്നു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 25

Update: 2024-09-10 13:57 GMT
Advertising

ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പുകാര്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് ആയിരുന്നു. അതിനേക്കാള്‍ പഴക്കമുള്ള, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള, അടയാറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജി നിലനില്‍ക്കെത്തന്നെയാണ് ഫിലിം ചേംബര്‍ പുതിയ സ്ഥാപനം തുടങ്ങുന്നത്. അതിനു പ്രധാന കാരണം അടയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും സിനിമാറ്റോഗ്രഫിയിലും ചിലര്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും പൊതുവെ ആ സ്ഥാപനത്തിന് കാര്യമായ പ്രതിഭകളെയൊന്നും സിനിമ രംഗത്തിനു സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായതു കൊണ്ട് അതിനു സിനിമ രംഗവുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് അഭിനയരംഗത്തു ആ സ്ഥാപനം ആരെയും കാര്യമായി സംഭാവന ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ചേംബര്‍ അഭിനയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അടയാറില്‍ അഭിനയം ഒരു വര്‍ഷത്തെ കോഴ്‌സ് ആയിരുന്നെങ്കില്‍, ഞങ്ങളുടേത് രണ്ടു വര്‍ഷത്തെ കോഴ്‌സ് ആയിരുന്നു.

രണ്ടാം വര്‍ഷം അവസാനം ആയപ്പോഴേക്കും ഞങ്ങള്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെ തിരുവന്തപുരത്തുകാരന്‍ ഒരു ചെറുപ്പക്കാരന്‍ ആക്ടിങ് കോഴ്‌സിന് പഠിക്കുന്നുണ്ടായിരുന്നു. അയാളുടെ ക്ഷണം അനുസരിച്ചാണ് ഞങ്ങള്‍ അവിടെ പോയത്. അയാളുടെ പേര് സുധീര്‍ കുമാര്‍. അയാള്‍ വളരെ ആവേശത്തോടെ ഞങ്ങളെ സ്വീകരിക്കുകയും അവിടത്തെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ചുറ്റിനടന്ന് ഞങ്ങളെ കാണിക്കുകയും ചെയ്തു. പക്ഷെ, അദ്ദേഹത്തിന്റെ പ്രധാനം താല്‍പര്യം അദ്ദേഹം അഭിനയിച്ച ഫിലിം പ്രാക്ടിക്കലുകള്‍ ഞങ്ങളെ കാണിക്കുക എന്നതായിരുന്നു.

എല്ലാ വിഷയങ്ങളിലും ഞാന്‍ ഒന്നാമതായി. റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് ഒന്നാം റാങ്കും ജെയിംസിന് രണ്ടാം റാങ്കും ആയിരുന്നു. വിന്‍സെന്റ് മാഷ് ഞങ്ങളോട് രണ്ടു പേരോടും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'പ്രിയമുള്ള സോഫിയ' യില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വേഷം ഉണ്ടെന്നു പറഞ്ഞു. കോഴ്‌സ് കഴിഞ്ഞ ഉടനെ വിന്‍സെന്റ് മാഷിനേപോലുള്ള ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. പ്രേം നസീര്‍ ആയിരുന്നു നായകന്‍. പ്രിയ മാലിനി എന്ന ഒരു പുതുമുഖമായിരുന്നു നായിക. 

ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇല്ലാത്ത ഒരു സൗകര്യം അതായിരുന്നു. അഡയാറില്‍ സിനിമയുടെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം കോഴ്‌സ് ഉണ്ടായിരുന്നത് കൊണ്ട്, സംവിധാന-സിനിമാറ്റോഗ്രഫി വിദ്യാര്‍ത്ഥികളുടെ കാമറ പ്രാക്ടിക്കലില്‍ അഭിനയിക്കാന്‍ അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അഡ്മിഷന്‍ സമയത്തു, കാമറ ടെസ്റ്റിനു വേണ്ടി മൂവി ക്യാമറയെ അഭിമുഖീകരിച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ടു കൊല്ലത്തിന്റെ അവസാനത്തില്‍ ഡിപ്ലോമ ഫിലിമിന് വേണ്ടിയാണു ഞങ്ങള്‍ വീണ്ടും ക്യാമറക്കു മുന്നില്‍ എത്തുക. സുധീര്‍ കുമാര്‍ അഭിനയിച്ച ധാരാളം റീലുകള്‍ ഞങ്ങളെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീയേറ്ററില്‍ ഇട്ടു കാണിച്ചു തന്നു. ഈ സുധീര്‍ കുമാറാണ് പിന്നീട് ബാലചന്ദ്രമേനോന്റെ 'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള' എന്ന സിനിമയിലൂടെ മണിയന്‍ പിള്ള രാജു എന്ന പേര് സ്വീകരിച്ചു പ്രശസ്തനായത്. 


പ്രിയമുള്ള സോഫിയ' യുടെ സെറ്റില്‍ ആദം അയൂബും ജെയിംസും വിന്‍സെന്റ് മാഷോടൊപ്പം.

കോഴ്‌സിന്റെ അവസാനത്തില്‍ എത്തിയത് കൊണ്ട് ഞങ്ങളുടെയും ഡിപ്ലോമ ഫിലിമിന്റെ സമയമായി. നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ്ങിന്റെ സമയം ആയപ്പോഴേക്കും എനിക്ക് കഠിനമായ പനി ബാധിച്ചു. ഷൂട്ടിംഗ് എല്ലാം പ്ലാന്‍ ചെയ്തിരുന്നത് കൊണ്ട് ഒരാള്‍ക്ക് വേണ്ടി മാറ്റിവെക്കാന്‍ കഴിയില്ലലോ. അങ്ങിനെ ഞാന്‍ കഠിനമായ പനിയോടെയാണ് ക്യാമറയെ അഭിമുഖീകരിച്ചത്. വിജയലക്ഷി ആയിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. 

ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ക്യാമറക്കു മുന്നില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ആയിരുന്നു ഞാന്‍. എങ്കിലും വര്‍ഷാവസാന പരീക്ഷയില്‍ നന്നായി പ്രകടനം കാഴ്ചവെക്കാന്‍ എനിക്ക് കഴിഞ്ഞു. സിനിമാ രംഗത്തെ പ്രശസ്തരായ സംവിധായകരാണ് ഞങ്ങളുടെ ചീഫ് എക്‌സാമിനര്‍മാരായി വന്നത്. മലയാളത്തിന്, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ. വിന്‍സെന്റ് എന്ന വിന്‍സെന്റ് മാഷായിരുന്നു പ്രധാന പരീക്ഷകന്‍. കന്നഡ, തമിഴ് എന്നീ ഭാഷാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്തനായ കെ. ബാലചന്ദര്‍, തെലുഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാസരി നാരായണ്‍ റാവു എന്നിവരായിരുന്നു. ഞങ്ങളുടെ പ്ലേയ് ബാക് (പശ്ചാത്തല ഗാനങ്ങള്‍ക്ക് രംഗാവിഷ്‌കാരം നല്‍കുക) പരീക്ഷയ്ക്ക് ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് ആയിരുന്നു എക്‌സാമിനര്‍. മറ്റെല്ലാ പ്രായോഗിക വിഷയങ്ങള്‍ക്കും പരീക്ഷ നടത്തിയത് വിന്‍സെന്റ് മാഷായിരുന്നു. എല്ലാ വിഷയങ്ങളിലും ഞാന്‍ ഒന്നാമതായി. റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് ഒന്നാം റാങ്കും ജെയിംസിന് രണ്ടാം റാങ്കും ആയിരുന്നു. വിന്‍സെന്റ് മാഷ് ഞങ്ങളോട് രണ്ടു പേരോടും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'പ്രിയമുള്ള സോഫിയ' യില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വേഷം ഉണ്ടെന്നു പറഞ്ഞു. കോഴ്‌സ് കഴിഞ്ഞ ഉടനെ വിന്‍സെന്റ് മാഷിനേപോലുള്ള ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. പ്രേം നസീര്‍ ആയിരുന്നു നായകന്‍. പ്രിയ മാലിനി എന്ന ഒരു പുതുമുഖമായിരുന്നു നായിക. 


ആദം അയൂബും ജെയിംസും

ആലുവയിലെ കീഴ്മാട് പഞ്ചായത്തിലെ ലക്ഷം വീട് കോളനിയില്‍ ആയിരുന്നു ഞങ്ങളുടെ ലൊക്കേഷന്‍. ഒരു ഗ്രാമത്തില്‍ നടക്കുന്ന സൈക്കിള്‍ യജ്ഞ പരിപാടിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കൊലപാതകമാണ് കഥയിലെ ഒരു പ്രധാന സംഭവം. എനിക്ക് സൈക്കിള്‍ യജ്ഞക്കാരന്റെ വേഷമായിരുന്നു. ജെയിംസ് പരിപാടിയുടെ അനൗണ്‍സറും. മുട്ടത്തു വര്‍ക്കിയുടെ കഥയ്ക്ക് തോപ്പില്‍ ഭാസിയാണ് സംഭാഷണം എഴുതിയത്. തൃപ്തി ഫിലിംസ് ആയിരുന്നു നിര്‍മാതാക്കള്‍. സി.ഒ ആന്റാ പാടിയ 'അയ്യടി മനമേ, അടി കൈയ്യടി മനമേ, ഈ വല്യപ്പനിപ്പം പഴയ പോലൊന്നും വയ്യെടി മനമേ.'' എന്ന ഗാനചിത്രീകരണമാണ് ഞങ്ങളുടെ ആദ്യ ദിവസം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഈ ഗാനം പാടി അഭിനയിക്കേണ്ടിയിരുന്നത് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ആയിരുന്നു. സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന സര്‍ക്കസ്‌കാരി പെണ്ണിനെ നോക്കി പാടുന്ന പാട്ടാണിത്. അഭിനയകലയിലെ മഹാപ്രതിഭ ആയിരുന്ന കൊട്ടാരക്കര അനേകം അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ആ കാലഘട്ടത്തില്‍ (1975) അദ്ദേഹം മദ്യത്തിന് പൂര്‍ണ്ണമായും അടിമപ്പെട്ട അവസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിങ്ങിന്റെ തലേദിവസം തന്നെ അദ്ദേഹത്തെ ഹോട്ടല്‍ മുറിയില്‍ ആക്കുകയും മുറി പുറത്തു നിന്ന് പൂട്ടുകയും ചെയ്തു. ഒരു തുള്ളി മദ്യം പോലും അദ്ദേഹത്തിന് കൊടുത്തുപോകരുതെന്നു പ്രൊഡക്ഷന്റെ ആളുകളോടും ഹോട്ടല്‍ വെയ്റ്റര്‍മാരോടും ശട്ടം കെട്ടിയിരുന്നു. സമയാസമയങ്ങളില്‍ ആഹാരം കൊടുക്കാന്‍ മാത്രം മുറി തുറക്കും. പിറ്റേ ദിവസം നല്ല ഉന്മേഷത്തോടെ ഗാനചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഊര്‍ജസ്വലനായി ഉഷാറായി എത്തും എന്ന പ്രതീക്ഷ ആയിരുന്നു വിന്‍സെന്റ് മാസ്റ്റര്‍ക്ക്.

ഞങ്ങളുടെ കുറെ ഷോട്ടുകള്‍ എടുത്തപ്പോഴേക്കും കൊട്ടാരക്കരയെയും കൊണ്ട് വാഹനം എത്തി. പ്രൊഡക്ഷന്‍ മാനേജര്‍ പോയി കാറിന്റെ ഡോര്‍ തുറന്നു. എല്ലാ കണ്ണുകളും കാറിലേക്ക്. കാറില്‍ നിന്നും ആരും ഇറങ്ങുന്നില്ല. ഒരു ചെറിയ കാലതാമസത്തിനു ശേഷം കൊട്ടാരക്കര കാറില്‍ നിന്നിറങ്ങി. അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് ഇറക്കി എന്ന് പറയുന്നതാവും ശരി. 

ഞങ്ങളെല്ലാവരും ലൊക്കേഷനില്‍ എത്തി. കൊട്ടാരക്കര എത്തുന്നത് വരെ സൈക്കിള്‍ യജ്ഞത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മാഷ് തീരുമാനിച്ചു. സ്റ്റാന്‍ഡ് ഇല്ലാത്ത ഒരു പഴയ സൈക്കിള്‍ ആയിരുന്നു എനിക്ക് ചവിട്ടാന്‍ തന്നത്. ജെയിംസ് മൈക്കും പിടിച്ചു റെഡി ആയി നിന്നു. മാഷ് ആക്ഷന്‍ പറയുന്നതിന് മുന്‍പ് ജെയിംസ് ഓടിപ്പോയി മാഷുടെ കാല് തൊട്ടു വന്ദിച്ചു. മുന്‍കൂട്ടി എന്നോട് പറയാതെയാണ് ജെയിംസ് ഈ പണി ചെയ്തത്. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി. സൈക്കിളിനു സ്റ്റാന്‍ഡ് ഇല്ലാത്തതു കൊണ്ട് എനിക്ക് സൈക്കിള്‍ വിട്ടു പോകാനും കഴിയില്ല. ഞാന്‍ സൈക്കിളില്‍ കയറി ഷോട്ടിന് തയാറായി ഇരിക്കുകയായിരുന്നു. അപ്പോഴേക്കും മാഷ് ആക്ഷന്‍ പറയുകയും, ഞാന്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടു ഫ്രെയിമിലേക്കു പ്രവേശിക്കുകയും ചെയ്തു. ഞങ്ങളുടെ കുറെ ഷോട്ടുകള്‍ എടുത്തപ്പോഴേക്കും കൊട്ടാരക്കരയെയും കൊണ്ട് വാഹനം എത്തി. പ്രൊഡക്ഷന്‍ മാനേജര്‍ പോയി കാറിന്റെ ഡോര്‍ തുറന്നു. എല്ലാ കണ്ണുകളും കാറിലേക്ക്. കാറില്‍ നിന്നും ആരും ഇറങ്ങുന്നില്ല. ഒരു ചെറിയ കാലതാമസത്തിനു ശേഷം കൊട്ടാരക്കര കാറില്‍ നിന്നിറങ്ങി. അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് ഇറക്കി എന്ന് പറയുന്നതാവും ശരി. മുണ്ടും ഷര്‍ട്ടും അതിനുമേല്‍ ഒരു കോട്ടുമാണ് അദ്ദേഹത്തിന്റെ വേഷം. രണ്ടു പേര് അദ്ദേഹത്തെ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ ഡോര്‍ അടയ്ക്കാനായി കൈ വിട്ടപ്പോഴേക്കും അദ്ദേഹം ഒരു വശത്തേക്ക് ചെരിഞ്ഞു. അപ്പോഴേക്കും അയാള്‍ പിടിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം വീണേനെ. വിന്‍സെന്റ് മാഷ് ഇതുകണ്ട് മൂക്കത്തു വിരല്‍ വെച്ചു. നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അദ്ദേഹം 'ഫിറ്റ്' ആയിരുന്നു. 

'' ആരാണ് അങ്ങേര്‍ക്കു മദ്യം കൊടുത്ത് ? '' മാഷ് ക്ഷുഭിതനായി.

'' ആരും കൊടുത്തില്ല സാര്‍ '' പ്രൊഡക്ഷന്‍ മാനേജര്‍ വിശദീകരിച്ചു. ''അദ്ദേഹം വന്നപ്പോള്‍ സ്വന്തം പെട്ടിയില്‍ ഒരു ഫുള്‍ ബോട്ടില്‍ കരുതിയിരുന്നു''.

അപ്പൊ അതാണ് കാര്യം. ഇവിടെ മദ്യം കിട്ടില്ല എന്നറിയാമായിരുന്നത് കൊണ്ട്, അദ്ദേഹം ഒരു മിനി ബാറുമായാണ് ഹോട്ടലില്‍ എത്തിയത്. ശല്യപ്പെടുത്താന്‍ ആരും വരാത്തതും അദ്ദേഹത്തിന് സൗകര്യമായി.

''ഇങ്ങേരെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യും'' മാഷ് ചോദിച്ചു. അപ്പോഴേക്കും ആരോ ഒരു കസേരയില്‍ അദ്ദേഹത്തെ പിടിച്ചു ഇരുത്തി. ഇരിക്കുന്ന അവസ്ഥയിലും പിടിവിട്ടാല്‍ അദ്ദേഹം വീഴും.

''ഇങ്ങേരെ പറഞ്ഞയച്ചെക്കു'' മാഷ് പറഞ്ഞു. 


അങ്ങിനെ കൊട്ടാരക്കരയെ തിരിച്ചയച്ചു. പകരം വന്നത് പി.ജെ. ആന്റണിയാണ്. അങ്ങിനെ എന്റെ ആദ്യത്തെ സിനിമാഭിനയം പി.ജെ. ആന്റണിയോടൊപ്പം ആയി. ജനാര്‍ദ്ദനന്റെ ആദ്യകാല സിനിമകളില്‍ ഒന്നായിരുന്നു ഇത്. മല്ലികയും ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു. അവരുടെയും ആദ്യ സിനിമ ആയിരുന്നു 'പ്രിയമുള്ള സൊഫീയ' എന്നാണ് എന്റെ ഓര്‍മ. മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ സഹസംവിധായകന്‍ മേലാറ്റൂര്‍ രവി വര്‍മയെ സമീപിച്ചു, മുഖം കാണിക്കാന്‍ അവസരം തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രവി വര്‍മ അദ്ദേഹത്തെ ചായക്കടയിലെ (അതോ ചാരായ ഷാപ്പിലെയോ) കുടിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു മൂലയില്‍ ഇരുത്തി. അത്രയേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്റെ ഈ സിനിമയിലെ പ്രകടനം. അദ്ദേഹമാണ് പിന്നീട് മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായി ഉയര്‍ന്ന ജഗതി ശ്രീകുമാര്‍!

(തുടരും)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആദം അയ്യൂബ്

contributor

Similar News