IFFK: ചലച്ചിത്രോത്സവം സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണം - പി ബാബുരാജ്

സിനിമകളുടെ സെലക്ഷനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ക്രാഫ്റ്റ് നോക്കി സിനിമ തെരഞ്ഞെടുക്കുന്ന രീതി മാറിയിട്ടുണ്ട്. പ്രമേയത്തിന് മുന്‍തൂക്കം കൊടുക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. അതിന്റെ ഫലമായി പ്രേക്ഷകരിലും ഈ മാറ്റം സംഭവിക്കുന്നുണ്ട്. | അഭിമുഖം: പി. ബാബുരാജ് / റഹുമത്ത് എസ്.

Update: 2022-12-12 17:51 GMT

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയിട്ട് ഇരുപത്തിയേഴ് വര്‍ഷമായി. അതിന്റെ ഒരു സോഷ്യല്‍ ഓഡിറ്റിങ് നടത്തേണ്ട കാലം കഴിഞ്ഞു. ഇതിന്റെ കണക്കെടുപ്പ് എങ്ങനെ നടത്തും എന്നത് ഒരു പ്രശ്‌നം തന്നെയാണ്. നല്ല സിനിമകല്‍ ഉണ്ടാകണമെങ്കില്‍ നല്ല പ്രേക്ഷകര്‍ ഉണ്ടാകണം. മുന്‍കാലങ്ങളില്‍ മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്നു. പബ്ലിക് പാര്‍ട്ടിസിപേഷന്‍ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് പൈസ കൊടുത്ത് സിനിമകള്‍ വാങ്ങിക്കാനും കാണിക്കാനും തുടങ്ങിയത്. അത്തരത്തിലൊരു ഡെമോക്രൈസേഷന്‍ നടക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരിക്കുന്ന കാലത്താണ്. ഇതിനെ പിന്‍പറ്റിയാണ് പിന്നീട് ഗോവന്‍ ഫെസ്റ്റിവലും ഈ മോഡല്‍ ആക്കിയത്.

മുന്‍പൊക്കെ ഫിലിം സൊസൈറ്റിയുടെ റെക്കമെന്റേഷന്‍സ് ഉള്ള വളരെ എലൈറ്റ് ആയിട്ടുള്ളവര്‍ക്ക് മാത്രമേ ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷെ, സുഗമമായി സിനമ കാണാന്‍ പറ്റുമായിരുന്നു. അയ്യായിരത്തിലേറെ പേരൊന്നും ഉണ്ടായിരുന്നില്ല. പിന്നീട അതിന് ഡെമോക്രൈസേഷന്‍ നടന്നതിന്റെ ഭാഗമായി ഒരുപാട് പേര്‍ പങ്കെടുക്കാന്‍ തുടങ്ങി. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഡിയന്‍സ് പാര്‍ട്ടിസിപേഷന്‍ ഉള്ള ഫെസ്റ്റിവലായി ആയി ഐ.എഫ്.എഫ്.കെ മാറുകയാണ് ഉണ്ടായത്. ഇതുകൊണ്ട് ഔരുപാട് ഗുണമുണ്ടായി. സനല്‍കുമാര്‍ ശശിധരന്‍, സജിന്‍ ബാബു തുടങ്ങി നിരവധി പേര്‍ ഈ ഫെസ്റ്റിവലിന്റെ പ്രോഡക്റ്റുകളാണ്. നിരവധിയാളുകള്‍ ഫെസ്റ്റിവെല്‍ സിനിമകള്‍ കണ്ട് സിനിമ എടുത്ത് അവരുടേതായ മേല്‍വിലാസം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെയൊക്കെ തുടര്‍ സാധ്യത എന്ന നിലക്കായിരിക്കാം ഇത്തവണത്തെ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മേളയിലെത്തിയ ചലച്ചിത്ര വിദ്യാര്‍ഥികളോട് നിങ്ങളില്‍ നിന്ന് നല്ല സിനികള്‍ ഉണ്ടാകട്ടെ എന്ന് പറഞ്ഞത്.





ടെക്‌നോളജികളുടെ വികാസത്തിന്റെ ഭാഗമായി ഒരുപാട് ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ ഇപ്പൊള്‍ നടക്കുന്നുണ്ട്. അങ്ങിനെയുള്ള സാഹചര്യത്തില്‍ ഫെസ്റ്റിവെലുകള്‍ക്ക് പ്രസക്തിയുണ്ടോ എന്നതാണ്. ശരിക്കും പറഞ്ഞാല്‍, ആളുകള്‍ ഒന്നിച്ചു കൂടി ഒരു പൊതു ഇടത്തില്‍ ഇരുന്ന് സിനിമ കാണുക എന്ന് പറയുന്നത് പഴയ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുണ്ടായ ചലച്ചിത്ര ആസ്വാദന കാഴ്ചയുടെ രീതിയായിരുന്നു.

ഇന്ത്യയിലെ മഹത്തായ ഫിലിം മേക്കേഴ്സ് ആരും തന്നെ ഫിലിം സ്‌കൂളില്‍ പഠിച്ചവരൊന്നും അല്ല. സത്യജിത്ത് റായിയോ മൃണാള്‍ സെനോ ഋതിക് ഘട്ടക്കോ മണിരത്‌നമോ - ആരും തന്നെ അങ്ങനെയുള്ളവരല്ല. കേരളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പോലെ ഒന്നുരണ്ടു പേര് കഴിഞ്ഞാല്‍ ബാക്കി അങ്ങനെ ആരും പഠിച്ചവരൊന്നും അല്ല. ഫിലിം സ്‌കൂളുകാര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കും ഇന്ന് ധാരാളം സിനിമ കാണാനുള്ള അവസരമുണ്ട്. അതിനായി ഫിലിം ഫെസ്റ്റിവലിന്റെ ആവിശ്യമില്ല. അവരുടെ പഠനത്തിന്റെ ഭാഗമായി തന്നെ അവര്‍ മികച്ച സിനിമകള്‍ കാണുന്നുണ്ട്. അപ്പോള്‍ പിന്നെ പ്രേക്ഷകര്‍ക്ക് വേണ്ടിയിട്ടാണ് ഈ ഫെസ്റ്റിവല്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയിട്ട് തന്നെ തുടരുകയും വേണം.


അതിലും വലിയൊരു പ്രധാനപ്പെട്ട ചോദ്യമായി ഉയര്‍ന്നുവരുന്നത്, ഇന്ന് കാണുന്ന രീതിയിലുള്ള ആള്‍ക്കൂട്ട മഹാമഹം ആവശ്യമുണ്ടോ എന്നതാണ്. ടെക്‌നോളജികളുടെ വികാസത്തിന്റെ ഭാഗമായി ഒരുപാട് ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ ഇപ്പൊള്‍ നടക്കുന്നുണ്ട്. അങ്ങിനെയുള്ള സാഹചര്യത്തില്‍ ഫെസ്റ്റിവെലുകള്‍ക്ക് പ്രസക്തിയുണ്ടോ എന്നതാണ്. ശരിക്കും പറഞ്ഞാല്‍, ആളുകള്‍ ഒന്നിച്ചു കൂടി ഒരു പൊതു ഇടത്തില്‍ ഇരുന്ന് സിനിമ കാണുക എന്ന് പറയുന്നത് പഴയ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുണ്ടായ ചലച്ചിത്ര ആസ്വാദന കാഴ്ചയുടെ രീതിയായിരുന്നു. ഇപ്പൊള്‍ ആ സാഹചര്യം മാറി. ഞങ്ങളൊക്കെ സിനിമ കാണുന്ന കാലത്ത് ഭയഭക്തി ബഹുമാനത്തോടെ ആയിരുന്നു സിനിമയെ കണ്ടത്. അത് റിലീജ്യസ് സാമ്യമുള്ള ഒരു സാധനമാണ്. കാരണം, പള്ളിയിലോ ആരാധനാലയങ്ങളിലോ പോയി ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്നുകൊണ്ട് വളരെ ഭയ ഭക്തി ബഹുമാനത്തോട് കൂടി വെള്ളിത്തിരയെ കാണുകയും അവിടെ നിന്ന് വരുന്ന ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാം ആത്യന്തികം സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു തലമുറ ഉണ്ടായിരുന്നു. അതൊക്കെയാണ് ഞങ്ങള്‍.

തീര്‍ച്ചയായും സിനിമ വലിയൊരു സ്‌ക്രീനില്‍ കാണേണ്ട ഒരു മാധ്യമം തന്നെയാണ്. പ്രേക്ഷകരാണ് ഫിലിം ഫെസ്റ്റിവലിന്റെ ശക്തി. പ്രേക്ഷകരുടെ ഇടയില്‍ ആസ്വാദന നിലവാരം ചലച്ചിത്രോത്സവം കൊണ്ട് എന്തുമാത്രം വര്‍ധിച്ചിട്ടുണ്ട് എന്നതിന്റെ കണക്കെടുപ്പ് ബുദ്ധിമുട്ടാണ്.

പിന്നീട് ഈ ടെക്‌നോളജി മൊത്തത്തില്‍ മാറി ഡെമോക്രൈസ്ഡ് ആവുകയും ഇത് ആര്‍ക്കും എവിടെവെച്ചും കാണാമെന്ന അവസ്ഥ വരുകയും ചെയ്തു. ഇന്ന് സിനിമ കാണുന്ന നല്ലൊരു പങ്ക് ആളുകളും collective വ്യൂയിങ് എന്ന culture മാറിയിട്ട് പേഴ്‌സണല്‍ വ്യൂയിങ് ആയിട്ട്മാറി. ടെക്‌നോളജി അതിനെ ഇനേബിള്‍ ചെയ്തു. തിയേറ്ററില്‍ വരണമെന്നൊന്നും ഇല്ല. ഇപ്പൊ ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ അപൂര്‍വമാണ്. ഫെസ്റ്റിവലൊക്കെ വരുമ്പോഴേ ഉള്ളു. അല്ലെങ്കില്‍ ഒ.ടി.ടിയില്‍ വരാനായി കാത്തു നില്‍ക്കും.

ഐ.എഫ്.എഫ്.കെയില്‍ ഞാന്‍ വരുന്നത് ലോക സിനിമയില്‍ എന്ത് നടക്കുന്നു എന്നത് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയിട്ടാണ്. എന്റെ തൊഴിലിന്റെ ഭാഗമായി ദിവസം ഒരു സിനിമയെങ്കിലിം കാണുന്ന ഒരാളാണ് ഞാന്‍. തീര്‍ച്ചയായും സിനിമ വലിയൊരു സ്‌ക്രീനില്‍ കാണേണ്ട ഒരു മാധ്യമം തന്നെയാണ്. പ്രേക്ഷകരാണ് ഫിലിം ഫെസ്റ്റിവലിന്റെ ശക്തി. പ്രേക്ഷകരുടെ ഇടയില്‍ ആസ്വാദന നിലവാരം ചലച്ചിത്രോത്സവം കൊണ്ട് എന്തുമാത്രം വര്‍ധിച്ചിട്ടുണ്ട് എന്നതിന്റെ കണക്കെടുപ്പ് ബുദ്ധിമുട്ടാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, സിനിമകളുടെ സെലക്ഷനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ക്രാഫ്റ്റ് നോക്കി സിനിമ തെരഞ്ഞെടുക്കുന്ന രീതി മാറിയിട്ടുണ്ട്. പ്രമേയത്തിന് മുന്‍തൂക്കം കൊടുക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. അതിന്റെ ഫലമായി പ്രേക്ഷകരിലും ഈ മാറ്റം സംഭവിക്കുന്നുണ്ട്.


കാഴ്ചക്കാരില്‍ മാത്രമല്ല, സംഘാടനത്തിലും ഒരു തലമുറ മാറ്റം സംഭവിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്തവണത്തെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍. ഒരു ജന്‍േറഷന്‍ മാറ്റം ഉണ്ടാകട്ടെ. മുന്‍പുണ്ടായിരുന്ന ബീന പോള്‍ ദീര്‍ഘകാലം ആ ചുമതല വഹിച്ചയാളാണ്. ശരാശരി ഒരു തലമുറയെന്ന് പറുന്നത് ഇരുപത്തിയഞ്ച് വര്‍ഷമല്ലെ. അപ്പൊ ഇരുപത്തിയേഴാം വര്‍ഷം പുതുതലമുറ ഏറ്റെടുക്കേണ്ടതുതന്നെയാണ്. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ സെലക്ഷന്‍ കമ്മിറ്റയില്‍ ഞാന്‍ അംഗമായിരുന്ന സമയത്ത് എനിക്ക് ദീപിക സുശീലനുമായി ഇന്ററാക്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുച്ചുണ്ട്. അവര്‍ കഴിവുള്ള പെണ്‍കുട്ടിയാണ്. ബീനയുടെ കീഴില്‍ തന്നെ വര്‍ഷങ്ങളോളം വര്‍ക്ക് ചെയ്തതിന്റെ അനുഭവം അവര്‍ക്കുണ്ട്.



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റഹുമത്ത് എസ്

Author

Similar News