സിനിമയില്‍ മാത്രം പൊളിറ്റിക്കല്‍ കറക്ട്‌നസ്സ് വേണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല - ജിയോ ബേബി
സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ എഴുതുന്ന സ്ത്രീകളുടെ അനുഭവങ്ങളെയും തുറന്നുപറച്ചിലുകളെയും നിരന്തരം ഫോളോ ചെയ്താണ് ഞാന്‍ സ്ത്രീപക്ഷ സിനിമയിലേക്കെത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സ്വന്തം അനുഭവങ്ങളില്‍നിന്നുതന്നെ രൂപപ്പെട്ടതാണ്. മലയാള സിനിമയിലെ ജെന്‍ഡര്‍ പൊളിറ്റിക്‌സിനെ കുറിച്ചും തന്റെതന്നെ സിനിമാ ജീവിതത്തിന്റെ വികാസങ്ങളെ കുറിച്ചും സംസാരിക്കുന്നു സംവിധായകന്‍ ജിയോ ബേബി.
Update: 2023-12-22 12:54 GMT
പൊളിറ്റിക്കല്‍ കറക്ടനസ്സ് എന്ന പ്രയോഗത്തിന് അര്‍ഥവ്യാപ്തി വന്നിരിക്കുന്നു. ഉപയോഗിച്ച് ഉപയോഗിച്ച് അത് എന്തൊക്കെയോ ആയിത്തീര്‍ന്നിട്ടുണ്ട്. സിനിമയില്‍ മാത്രം പൊളിറ്റിക്കല്‍ കറക്ടനസ്സ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാതരം മനുഷ്യരുടെയും കഥകള്‍ സിനിമയില്‍ കൊണ്ടുവരേണ്ടിവരും. | വീഡിയോ | അഭിമുഖം: ജിയോ ബേബി/കിരണ ഗോവിന്ദന്‍