അമീര്‍ ഖാനെതിരെ പരാമര്‍ശം: പരീക്കറിന് പിന്തുണയുമായി സുബ്രഹ്മണ്യൻ സ്വാമി

Update: 2017-01-21 06:42 GMT
Editor : Ubaid
അമീര്‍ ഖാനെതിരെ പരാമര്‍ശം: പരീക്കറിന് പിന്തുണയുമായി സുബ്രഹ്മണ്യൻ സ്വാമി
അമീര്‍ ഖാനെതിരെ പരാമര്‍ശം: പരീക്കറിന് പിന്തുണയുമായി സുബ്രഹ്മണ്യൻ സ്വാമി
AddThis Website Tools
Advertising

'ജൻമ ഭൂമിയെ' സ്നേഹിക്കാൻ ആമിറിനു കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന് ഒരു ടീച്ചറെ ആവശ്യമാണ്- സ്വാമി ട്വിറ്ററില്‍ കുറിച്ചു.

അസഹിഷ്ണുത വിവാദവുമായി ബന്ധപ്പെട്ടു ബോളിവുഡ് താരം ആമിർ ഖാനെ വിമർശിച്ച പ്രതിരോധ മന്ത്രി മനോഹർ പരീക്കറിനു പിന്തുണയുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ പിന്തുണ. എന്തിനാണ് ആമിറുമായി ബന്ധപ്പെട്ട പരീക്കറിന്റെ പ്രസ്താവനയിൽ ഇത്രയും ബഹളം വയ്ക്കുന്നത്? 'ജൻമ ഭൂമിയെ' സ്നേഹിക്കാൻ ആമിറിനു കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന് ഒരു ടീച്ചറെ ആവശ്യമാണ്- സ്വാമി കുറിച്ചു.


പരീക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരീക്കര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ബി.ജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ പ്രവര്‍ത്തനം അട്ടിമറിച്ച കാര്യമാണ് പരീക്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് അസഹിഷ്ണുതയെത്തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ രാജ്യത്തു നിരന്തരം അരങ്ങേറുന്നതിനാല്‍ ഇനി രാജ്യംവിട്ടുപോകേണ്ടി വരുമോയെന്ന ആശങ്ക ഭാര്യ കിരണ്‍ ആമിറിനോട് പങ്കുവെച്ചുവെന്ന് പറഞ്ഞത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News