ബ്രാഹ്മണ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്; ദലിത് പാര്‍ട്ടി പ്രവര്‍ത്തകനെ മായാവതി പുറത്താക്കി
ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബിഎസ്‍പി നേതാവിനെ മായാവതി പുറത്താക്കി.
ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബിഎസ്‍പി നേതാവിനെ മായാവതി പുറത്താക്കി. സലെംപൂര്‍ വിധാന്‍ സഭ പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് ഭാരതിയെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി അധ്യക്ഷയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരപ്പെട്ട, പ്രാദേശിക എംഎല്‍എയേക്കാള്‍ പാര്‍ട്ടിയില്‍ സ്ഥാനമുള്ള പദവിയാണ് ബിഎസ്‍പിയില്‍ വിധാന്‍ സഭ പ്രസിഡന്റ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മേല്‍ജാതിക്കാരെ പിണക്കാതിരിക്കാന്‍ എത്ര വലിയ നേതാവാണെങ്കിലും അത് ദലിതോ മുസ്‍ലിമോ, മറ്റു പിന്നാക്കക്കാരോ ആണെങ്കില്‍ പോലും മായാവതി കടുത്ത നടപടി എടുക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുറത്താക്കല്‍. ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബ്രാഹ്മണര്‍ പോലുള്ള മേല്‍ജാതിക്കാര്‍ക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബിഎസ്‍പിയുടെ പ്രവര്‍ത്തനം. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ നിലപാടുകളില്‍ ബിഎസ്‍പി വെള്ളം ചേര്‍ക്കുന്നുവെന്നാണ് എതിരാളികളുടെ ആക്ഷേപം.