ഡല്‍ഹിയില്‍ ലൈംഗികാപവാദം നേരിട്ട മന്ത്രിയെ പുറത്താക്കി

Update: 2017-04-24 16:37 GMT
Editor : Jaisy
ഡല്‍ഹിയില്‍ ലൈംഗികാപവാദം നേരിട്ട മന്ത്രിയെ പുറത്താക്കി
Advertising

സാമൂഹ്യ-ശിഷു ക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനാണ് സ്ഥാനം നഷ്ടമായത്

ഡല്‍ഹിയില്‍ ലൈംഗികാപവാദം നേരിട്ട മന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ തല്‍സ്ഥാനത്ത് പുറത്താക്കി. സാമൂഹ്യ-ശിഷു ക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനാണ് സ്ഥാനം നഷ്ടമായത്. സന്ദീപിനെതിരായ തെളിവ് ലഭിച്ചതോടെയാണ് നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിനാണ് ഡല്‍ഹി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അതില്‍ വിട്ട് വീഴ്ചയില്ലെന്നും വ്യക്തമാക്കിയാണ് കേജ്‍രിവാള്‍ മന്ത്രിയെ പുറത്താക്കിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സന്ദീപിനെതിരായ ആരോപണത്തെ സാധൂകരിക്കുന്ന സിഡി ലഭിച്ചതായും കേജ്‍രിവാള്‍ പറഞ്ഞു. 2015 ല്‍ രണ്ടാം എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത് മൂന്നാമത്തെ മന്ത്രിയെയാണ് കേജ്‍രിവാള്‍ പുറത്താക്കുന്നത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കി എന്ന ആരോപണം നേരിട്ട ജിതേന്ദര്‍ സിംഗ് തോമറിനെയും അഴിമതി ആരോപണം നേരിട്ട അസം അഹമ്മദ് ഖാനെയുമാണ് നേരത്തെ പുറത്താക്കിയിരുന്നത്. പഞ്ചാബില്‍ നിയമ സഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് എഎപിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News