ഉത്തര്‍‌പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്‌

Update: 2017-04-28 17:57 GMT
ഉത്തര്‍‌പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്‌
Advertising

സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഖിലേഷിന്‍റെ പേര് ഉള്‍പ്പെടുത്താനോ അഖിലേഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനോ മുലായം തയ്യാറായിരുന്നില്ല

ഉത്തര്‍‌പ്രദേശില്‍ തെരഞ്ഞടുപ്പ് ആസന്നമായതോടെ സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍​മുലായം സിങ്​യാദവ്​സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പട്ടികയുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. തൊട്ടു പിന്നാലെ മുലായം പ്രഖ്യാപിച്ച പട്ടികയില്‍ ബാക്കിയുള്ളവരുടെ പേര് പാര്‍ട്ടി ഔദ്യോഗിക പക്ഷം നേതാവ് ശിവപാല്‍ യാദവ് പുറത്ത് വിട്ടു.

ആകെ 403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. എല്ലാ മണ്ഡലത്തിലും സമാജ്‍വാദി പാര്‍ട്ടി ഒറ്റക്ക് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയ അദ്ധ്യക്ഷന്‍ മുലായം 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതില്‍ അഖിലേഷിന്‍റെ പേര് ഉള്‍പ്പെടുത്താനോ അഖിലേഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനോ മുലായം തയ്യാറായിരുന്നില്ല. ബാക്കി 78 പേരുടെ രണ്ടാം പട്ടിക ഉടന്‍ പുറത്തുവിടുമെന്നും മുലായി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് 235 അംഗ സ്​ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി​ അഖിലേഷ്​ യാദവ്​ രംഗത്തെത്തിത്​. ഇതില്‍ 171 പേരും നിലവിലുള്ള എം.എല്‍.എമാരാണ്​. ബാക്കിയുള്ളവര്‍ പുതുമുഖങ്ങളും.

മുലായം ഒഴിവാക്കിയ പല പ്രമുഖരും അഖിലേഷിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്​. അഖിലേഷ് ഇത്തരത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മുലായം പ്രഖ്യാപിച്ച പട്ടികയുടെ ബാക്കി കൂടി പ്രഖ്യാപിച്ച് പാര്‍ട്ടി ഔദ്യോഗിക പക്ഷം രംഗത്തെത്തിയത്. 69 പേരുടെ പുതിയ പട്ടികയാണ് അഖിലേഷ് വിരുദ്ധ ചേരി നേതാവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ ശിവപാല്‍ യാദവ് പുറത്ത് വിട്ട ലിസ്റ്റിലുള്ളത്. ഔദ്യോഗിക പക്ഷം ഇനി 9 പേരെ കൂടി പ്രഖ്യാപിക്കാനുണ്ട്. അഖിലേഷ് പക്ഷം 168 സ്ഥാനാര്‍ത്ഥികളെയും.

Tags:    

Similar News