"സഹായത്തിനായി കേണിട്ടും മന്ത്രി അവഗണിച്ചു": സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് മരിച്ചയാളുടെ മകള്‍

Update: 2017-05-03 17:13 GMT
Editor : admin
"സഹായത്തിനായി കേണിട്ടും മന്ത്രി അവഗണിച്ചു": സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് മരിച്ചയാളുടെ മകള്‍
Advertising

കാര്‍ ഇടിച്ച് പരിക്കേറ്റ് റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ലെന്നാണ്

സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി മകള്‍ രംഗത്ത്. കാര്‍ ഇടിച്ച് പരിക്കേറ്റ് റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ലെന്നാണ് പരാതി.

നോയിഡ എക്സ്‍പ്രസ് വേയില്‍ സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം ഇടിച്ച് ശനിയാഴ്ച രാത്രിയാണ് ഡോക്ടര്‍ രമേഷ് നാഗര്‍ മരിച്ചത്. രമേഷിനൊപ്പം ഉണ്ടായിരുന്ന മകള്‍ സന്ദിലിയാണ് സ്മൃതി ഇറാനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സഹായത്തിനായി കേണിട്ടും പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രിയോ മന്ത്രിയുടെ കൂടെയുണ്ടായിരുന്നവരോ തയ്യാറായില്ലെന്ന് മകള്‍ ആരോപിച്ചു. ഏറെ വൈകിയാണ് പ്രാഥമിക ചികിത്സയെങ്കിലും പിതാവ് നല്‍കാന്‍ കഴിഞ്ഞത്. സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ പിതാവിനെ നഷ്ടപ്പെടുമായിരുന്നില്ലെന്നും മകള്‍ പറഞ്ഞു.

പിതാവും താനും കൂടി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ബൈക്ക് വേഗം കുറച്ചാണ് ഓടിച്ചിരുന്നത്. മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. സംഭവം ഉണ്ടായപ്പോള്‍ തന്നെ സ്മൃതി ഇറാനി മറ്റൊരു കാറില്‍ കയറി പോയെന്നും സന്ദിലി പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്നാണ് സ്മൃതി ഇറാനി നേരത്തെ ട്വീറ്റില്‍ അവകാശപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News