ദലിത് വിവേചനം: നാഗപട്ടണം കല്ലുംമേട് ക്ഷേത്രത്തിലെ ഉത്സവം മാറ്റി

Update: 2017-05-15 14:49 GMT
Editor : Subin
ദലിത് വിവേചനം: നാഗപട്ടണം കല്ലുംമേട് ക്ഷേത്രത്തിലെ ഉത്സവം മാറ്റി
Advertising

ആഗസ്റ്റ് 8ന് തുടങ്ങുന്ന ഉത്സവനാളുകളില്‍ ഒരു ദിവസം പൂജ ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് ദലിത് കുടുംബങ്ങളുടെ ആവശ്യം. അല്ലാത്തപക്ഷം മതപരിവര്‍ത്തനം നടത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി...

Full View

ദലിത് വിവേചനത്തെ തുടര്‍ന്ന് വിവാദമായ നാഗപട്ടണം കല്ലുംമേട് ക്ഷേത്രത്തിലെ ഉത്സവം മാറ്റിവെച്ചു. ദലിതരെ പൂജക്ക് അനുവദിക്കാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച കോടതിവിധി വരും വരെയാണ് ഉത്സവം മാറ്റിവെച്ചത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം.

തമിഴ്നാട്ടിലെ നാഗപട്ടണം വില്ലേജിലെ പഴയ കല്ലുംമേട്ടിലെ 180ഓളം ദലിത് കുടുംബങ്ങളണ് വിവേചനം നേരിടുന്നത്. കല്ലുമ്മേട് ഭദ്രകാളി ക്ഷേത്രത്തില്‍ ദലിതര്‍ക്ക് പ്രവേശനം ഉണ്ടെങ്കിലും പൂജ ചെയ്യുന്നത് ഉയര്‍ന്ന ജാതിക്കാരായ പിള്ള വിഭാഗം ആണ്. ആഗസ്റ്റ് 8ന് തുടങ്ങുന്ന ഉത്സവനാളുകളില്‍ ഒരു ദിവസം പൂജ ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് ദലിത് കുടുംബങ്ങളുടെ ആവശ്യം.

അല്ലാത്തപക്ഷം മതപരിവര്‍ത്തനം നടത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ഹിന്ദു സംഘടനകള്‍ മുന്‍കൈ എടുത്ത് സര്‍ക്കാരിന്‍റെ മധ്യസ്ഥതയില്‍ യോഗം വിളിച്ചു. ദലിത് കുടുംബങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെങ്കിലും ഉത്സവം തത്ക്കാലത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട് ടെക് സ്റ്റൈല്‍ മന്ത്രി ഒ എസ് മണിയന്‍റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥചര്‍ച്ചകള്‍ നടന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News