സുപ്രീം കോടതിയില്‍ ഇന്ന് നീറ്റില്‍ വാദം; ഇളവ് പ്രതീക്ഷിച്ച് കേരളം
Update: 2017-06-13 10:17 GMT
മെഡിക്കല്‍ ദന്തല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശനപരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമാനേജ്മെന്റുകളും നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.
മെഡിക്കല്‍ ദന്തല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശനപരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമാനേജ്മെന്റുകളും നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.
പ്രവേശനപരീക്ഷക്ക് സ്വന്തമായി നിയമമുളള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കണോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളൊഴികെ മറ്റെല്ലാ കോളജുകളെയും നീറ്റിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.