ഉത്തരേന്ത്യയില്‍ ഭൂചലനം
വൈകീട്ട് 3.58 നും 4.01 നും ഇടയിലായിരുന്നു ഉത്തരേന്ത്യ കുലുങ്ങിയത്. പ്രഭവ കേന്ദ്രമായ ഹിന്ദുകുഷ് മേഖലയില്‍ റിക്ടര്‍ സെക്ടെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി, ശ്രീനഗര്‍, ജയ്പൂര്‍ തുടങ്ങി വിവിധ ഇന്ത്യന്‍ നഗരങ്ങളെ അല്‍പ നേരത്തേക്ക് പരിഭ്രാന്തരാക്കി...
അഫ്ഗാന്‍ പാക് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ ഉത്തരേന്ത്യയില്‍ ശക്തമായ പ്രകമ്പനം. ഡല്‍ഹി, ജമ്മുകാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണ് ആണ് പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്ര വിഭാഗം വ്യക്തമാക്കി.
വൈകീട്ട് 3.58 നും 4.01 നും ഇടയിലായിരുന്നു ഉത്തരേന്ത്യ കുലുങ്ങിയത്. പ്രഭവ കേന്ദ്രമായ ഹിന്ദുകുഷ് മേഖലയില്‍ റിക്ടര്‍ സെക്ടെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി, ശ്രീനഗര്‍, ജയ്പൂര്‍ തുടങ്ങി വിവിധ ഇന്ത്യന്‍ നഗരങ്ങളെ അല്‍പ നേരത്തേക്ക് പരിഭ്രാന്തരാക്കി, ഡല്‍ഹിയില്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ പുറത്തേക്കോടിയിറങ്ങി.
ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ അല്‍പ സമയം നിര്‍ത്തി വെച്ചു. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാനിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. 200 കിലോമീറ്റര്‍ അകലെ വരെ ഭുചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.