ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമി
Update: 2017-08-14 02:40 GMT
ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി.
ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി. അഴിമതിക്കേസിലാണ് ശശികല ശിക്ഷിക്കപ്പെട്ടത്. ഈ രണ്ട് കേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൌതമി പറഞ്ഞു. ട്വീറ്റിലാണ് ഗൌതമി ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ ഗൌതമി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.