രൂപ മൂല്യമില്ലാതാക്കല്‍: ബാങ്കുകളില്‍ 100 രൂപാനോട്ടുകള്‍ കഴിഞ്ഞു, ഇനി 2000 രൂപ മാത്രം കൊടുക്കും

Update: 2017-10-15 08:40 GMT
Editor : Damodaran
രൂപ മൂല്യമില്ലാതാക്കല്‍: ബാങ്കുകളില്‍ 100 രൂപാനോട്ടുകള്‍ കഴിഞ്ഞു, ഇനി 2000 രൂപ മാത്രം കൊടുക്കും
Advertising

 തുറക്കും മുന്പേ ബാങ്കുകള്‍ക്ക് മുന്പില്‍ ജനസാഗരം

ഒരു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറന്നിട്ടും സാധാരണ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയാതെ നെട്ടോട്ടമോടുകയാണ്. ബാങ്കുകളിലെ തിരക്കും ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനം മുടക്കിയതും ജനങ്ങള്‍ക്ക് വിനയായി. പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും ചെറിയ നോട്ടുകളില്ലാത്തവര്‍ക്ക് കൊടുക്കാതിരിക്കുന്നതും ഒരു തിരിച്ചടിയായി.

500,1000 രൂപാ നോട്ടുകള്‍ ചില്ലറയാക്കാനായി ബാങ്കില്‍ നിന്നും തുടങ്ങുന്ന വരികള്‍ വളഞ്ഞ് ഐടി കാപിറ്റലിന്‍റെ കുറുകെ വരെ തിങ്ങിനിറഞ്ഞ് നില്‍ക്കുകയാണ്. ചില ബാങ്കുകളില്‍ പണം തീര്‍ന്ന് പോവുകയും പെട്ടെന്ന് തന്നെ അടച്ചിടാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

"ഞാന്‍ ആദ്യം വന്നത് 4000 രൂപ ചില്ലറയാക്കാനായിരുന്നു. എനിക്ക് കിട്ടിയത് 2000ന്‍റെ പുതിയ രണ്ട് നോട്ടുകളാണ്. അതുമായി എനിക്ക് സാധനങ്ങളൊന്നും വാങ്ങാന്‍ സാധിക്കുന്നില്ല, അത്രയും രൂപക്ക് ചില്ലറ തരാന്‍ ആരും തയ്യാറാവുന്നില്ല. അതിനാല്‍ ഞാന്‍ പുതിയ 2000ന് ചില്ലറ വാങ്ങാന്‍ വന്നതാണ്." വീട്ടമ്മയായ ഭാരതി പറയുന്നു. ജനങ്ങള്‍ പാല്,പച്ചക്കറികള്‍,മരുന്നുകള്‍, മറ്റ് അവശ്യ സാധനങ്ങളും ബസ്, ഓട്ടോ യാത്രാക്കൂലികളും നല്‍കാന്‍ വളരെ പ്രയാസപ്പെടുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ വരുന്ന ഇത്തരം പ്രയാസങ്ങളില്‍ ക്ഷോപിക്കുകയാണ് ജനങ്ങള്‍.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News