എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിക്ക് ഊബറില്‍ 71ലക്ഷം വാര്‍ഷികവരുമാനമുള്ള ജോലി

Update: 2017-10-17 05:33 GMT
Editor : admin
എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിക്ക് ഊബറില്‍ 71ലക്ഷം വാര്‍ഷികവരുമാനമുള്ള ജോലി
Advertising

സിദ്ധാര്‍ത്ഥിനാണ് ഇന്റര്‍നാഷ്ണല്‍ പ്ലേസ്‌മെന്റ് വഴി ഊബറില്‍ 71 ലക്ഷം രൂപ (1,10,000 യൂ.എസ് ഡോളര്‍) വാര്‍ഷികവരുമാനമുള്ള ജോലി ലഭിച്ചത്......

എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിക്ക് ഊബറില്‍ 71ലക്ഷം വാര്‍ഷികവരുമാനമുള്ള ജോലി. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അവസാനവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനാണ് ഇന്റര്‍നാഷ്ണല്‍ പ്ലേസ്‌മെന്റ് വഴി ഊബറില്‍ 71 ലക്ഷം രൂപ (1,10,000 യൂ.എസ് ഡോളര്‍) വാര്‍ഷികവരുമാനമുള്ള ജോലി ലഭിച്ചത്. തന്റെ സാങ്കേതിക കഴിവുകള്‍ വളര്‍ത്തിയെടുക്കുവാന്‍ അനുയോജ്യമായ ഇടം ലഭിച്ച സന്തോഷത്തിലാണ് ഡല്‍ഹി പബ്ലിക് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ഈ 22കാരന്‍.

ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ജോലി ലഭിക്കുന്ന വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. 2015ല്‍ ചേതന്‍ കാക്കര്‍ എന്ന വിദ്യാര്‍ത്ഥിക്ക് 1.25 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ജോലി ലഭിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News