400 ഫ്ലാറ്റ്, 1260 കാറ്; ജീവനക്കാര്‍ക്ക് ഇത്തവണയും സാവ്ജി ധോലാക്കിയയുടെ ദീപാവലി സമ്മാനം
സ്വന്തം മകന്‍ ദ്രവ്യയെ ജീവിതം പഠിക്കാന്‍ കൊച്ചിയിലേക്കയച്ച കോടീശ്വരന്‍ കൂടിയാണ് സാവ്ജി
തന്റെ ജീവനക്കാര്‍ക്കുള്ള ദീപാവലി ബോണസില്‍ ഇത്തവണയും സൂറത്തിലെ വജ്രവ്യാപാരിയായ സാവ്ജി ധോലാക്കിയ മുടക്കമൊന്നും വരുത്തിയിട്ടില്ല. ഇത്തവണ 400 ഫ്ലാറ്റുകളും 1260 കാറുകളുമാണ് സാവ്‍ജിയുടെ ഹരേ കൃഷ്ണ എക്സ്‍പോര്‍ട്ട്സ് തങ്ങളുടെ ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയിരിക്കുന്നത്. 51 കോടിയാണ് മൊത്തം ബോണസിനായി സാവ്‍ജി ഈ വര്‍ഷം മാറ്റിവെച്ചത്. കമ്പനിയിലെ 1716 പേരെ മികച്ച ജീവനക്കാരായ തെരഞ്ഞെടുത്തിട്ടുമുണ്ട്.
2011 മുതലാണ് ദീപാവലി ബോണസുകള്‍ നല്‍കി സാവ്‍ജി ഇത്തരത്തില്‍ ജീവനക്കാരെ സന്തോഷിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം 491 കാറുകളും 200 ഫ്ളാറ്റുകളുമാണ് ബോണസായി നല്‍കിയത്.
സ്വന്തം മകന്‍ ദ്രവ്യയെ ജീവിതം പഠിക്കാന്‍ കൊച്ചിയിലേക്കയച്ച കോടീശ്വരന്‍ കൂടിയാണ് സാവ്ജി. അംറേലി ജില്ലയിലെ ദുധാല സ്വദേശിയാണ് സാവ്‍ജി.