ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച് ഹിന്ദു മഹാസഭ

Update: 2017-11-18 00:27 GMT
Editor : Alwyn K Jose
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച് ഹിന്ദു മഹാസഭ
Advertising

രാജ്യം മുഴുവന്‍ ഇന്ന് ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ ഇന്നത്തെ ദിവസം കരിദിനമായി ആചരിച്ചു.

രാജ്യം മുഴുവന്‍ ഇന്ന് ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ ഇന്നത്തെ ദിവസം കരിദിനമായി ആചരിച്ചു. രാജ്യത്തിന്റെ എഴുപതാമത്തെ സ്വാതന്ത്ര്യദിനം കരിങ്കൊടി വീശിയാണ് ഹിന്ദു മഹാസഭ ആചരിച്ചത്. രാജ്യത്തിന്റെ ഭരണഘടനക്കെതിരായ പ്രതിഷേധം മീറ്ററിലെ ഓഫീസിനു പുറത്ത് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രകടിപ്പിച്ചു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനായി കഴിഞ്ഞ 69 വര്‍ഷവും ഹിന്ദു മഹാസഭ ആഗസ്റ്റ് 15 കരിദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയെ മതേതര രാജ്യമായി പ്രഖ്യാപിക്കുന്ന ഭരണഘടനയോടുള്ള പ്രതിഷേധ സൂചകമായാണ് ഈ നടപടി. ഇന്ത്യയിലേയും ബ്രിട്ടനിലേയും ചില നേതാക്കള്‍ രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള പദ്ധതിയെ അംഗീകരിച്ചിരുന്നു. എന്നാല്‍ മഹാത്മാഗാന്ധിയും ജവഹര്‍ ലാല്‍ നെഹ്റുവും അടക്കമുള്ള ചിലര്‍ മുസ്‌ലിംകളെ രാജ്യം വിട്ടു പോകാന്‍ അനുവദിച്ചില്ല. ഈ നേതാക്കളുടെ എതിര്‍പ്പാണ് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകുന്നതിന് തടസ്സമായതെന്ന് ഹിന്ദു മഹാസഭാ പറയുന്നു. മുമ്പൊക്കെ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് കരിദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 1987 ലെ കോടതി വിധിക്ക് ശേഷം ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്ക് പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News