ടിഎം കൃഷ്ണക്കും ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം

Update: 2017-11-21 19:01 GMT
Editor : admin | admin : admin
ടിഎം കൃഷ്ണക്കും ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം
Advertising

ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം. ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കർമ്മചാരി ആന്ദോളൻ

ഇത്തവണത്തെ രമണ്‍ മഗ്സസെ പുരസ്കാരത്തിന് രണ്ട് ഇന്ത്യക്കാര്‍ അര്‍ഹരായി. കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ ബെസ് വാഡെ വില്‍സണുമാണ് അവാര്‍ഡ്. സാംസ്കാരിക രംഗത്തെ സാമൂഹ്യ സംഭവനകള്‍ക്കാണ് ടിഎം കൃഷ്ണക്ക് അംഗീകാരം. മനുഷ്യ അന്തസ് ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് വില്‍സണെ പരിഗണിച്ചതെന്ന് പുരസ്കാര സമിതി അറിയിച്ചു.


ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായി 1957 മുതല്‍ ഫിലിപ്പീൻസ് സർക്കാര്‍ നല്‍കി വരുന്ന പുരസ്കാരമാണിത്. ഏഷ്യയിലെ നോബല്‍‌ എന്നറിയപ്പെടുന്ന മാഗ്‌സസെ പുസ്കാരത്തിന്സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ടി. എം കൃഷ്ണയെ തെരഞ്ഞടുത്തത്. കര്‍ണാടക സംഗീതത്തെ ജനകീയ മാക്കുന്നതിനൊപ്പം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഗീതജ്ഞനാണ് കൃഷ്ണ.

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റിര്‍ത്തിപ്പെട്ട വിഭാഗമായ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സഫായി കര്‍മ്മചാരി ആന്തോളന്‍ എന്ന സംഘടനയുടെ കണ്‍വീനറാണ് ബെസ്വാഡെ വില്‍സണ്‍. മനുഷ്യ അന്തസ് ഉയര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തങ്ങളായിരുന്നു വില്‍സെന്‍റേത് എന്നാണ് ആവാര്‍ഡ് കമ്മിറ്റി വിശേഷിപ്പിച്ചു. പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനകള്‍ക്കാണ് മഗ്സാസെ പുരസ്കാരം നല്‍കി വരുന്നത്.

നിയമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് പിലിപ്പൈന്‍സ് ഓബുഡ്മാന്‍ കാഞ്ചിത കാര്പ്പിയോ മോര്‍ലെസും, അപകട രംഗങ്ങളിലെ സേവനങ്ങള്‍ക്ക് ലാഓസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സംഘടനയായ വിന്‍ഷാനെ റെസ്ക്യൂ ടീം, ജപ്പാനിലെ സന്നദ്ധ സംഘടനയായ ജപ്പാന് ഓവര്‍സീസ് കോര്‍പ്പറേഷന്‍, ഇന്ത്യോന്യേഷന്‍ സന്നദ്ധ സംഘടന ഡോംപെട്ട് ദുആഫ തുടങ്ങിയവയും അവാര്‍ഡിന് അര്‍ഹരായി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News