ബീഹാര്‍ ഓര്‍മ്മയില്ലേ? ഞങ്ങള്‍ ജയിക്കുകയാണെന്ന് രാഹുല്‍

Update: 2017-12-08 12:21 GMT
Editor : admin
ബീഹാര്‍ ഓര്‍മ്മയില്ലേ? ഞങ്ങള്‍ ജയിക്കുകയാണെന്ന് രാഹുല്‍
Advertising

ഞങ്ങളുടെ സഖ്യം വിജയിക്കുകയാണ്. ഇത്തരത്തിലുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബീഹാറിലും നമ്മള്‍ കണ്ടതാണ്. നമുക്ക് നാളെ ഇതേക്കുറിച്ച് സംസാരിക്കാം

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഞങ്ങളുടെ സഖ്യം വിജയിക്കുകയാണ്. ഇത്തരത്തിലുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബീഹാറിലും നമ്മള്‍ കണ്ടതാണ്. നമുക്ക് നാളെ ഇതേക്കുറിച്ച് സംസാരിക്കാം' - രാഹുല്‍ പറഞ്ഞു. ബീഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തെ പിന്തള്ളി ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ബിജെപിയെ ബഹുദൂരം പിന്തള്ളി നിധീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തി.

ബീഹാറിലേതു പോലെയൊരു പരീക്ഷണമാണ് സമാജ്‍വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിലൂടെ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് നടത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News