രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്താന്‍ കശ്മീരിലെ വ്യാപാരികള്‍ വിസമ്മതിച്ചു
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര് ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ജമ്മു കശ്മീലെത്തി. ശ്രീനഗറില്‍ പൌരപ്രമുഖരുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തുകയാണ്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര് ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശം. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായയി വിഘടിത നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം ആഭ്യന്തര മന്ത്രി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്താന്‍ കശ്മീരിലെ വ്യാപാരികള്‍ വിസമ്മതിച്ചു. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നാണ് വ്യാപാരികള്‍ പിന്‍മാറിയത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര് ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. പൌരപ്രമുഖരുമായും ബോട്ട് തൊഴിലാളികളുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തും. കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി വിഘടനവാദി നേതാക്കളുമായുള്ള ചര്‍ച്ച സംബന്ധിച്ച പ്രഖ്യാപനം ആഭ്യന്തര മന്ത്രി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.