ഹിന്ദുക്കള്‍ ആരാധിക്കുന്ന പശുവിനെ നിയമപരമായി സംരക്ഷിക്കണമെന്ന് മോഹന്‍ ഭാഗവത്

Update: 2018-01-15 02:02 GMT
ഹിന്ദുക്കള്‍ ആരാധിക്കുന്ന പശുവിനെ നിയമപരമായി സംരക്ഷിക്കണമെന്ന് മോഹന്‍ ഭാഗവത്
Advertising

പശു സംരക്ഷകരെയും സ്വയം പ്രഖ്യാപിത സംരക്ഷകരെയും വേര്‍തിരിച്ചറിയണം

ഗോ രക്ഷകരെ ന്യായീകരിച്ച് ആര്‍എസ്‍എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ ആരാധിക്കുന്ന പശുവിനെ നിയമപരമായി സംരക്ഷിക്കണം. അതിനായി പ്രവര്‍ത്തിക്കുന്നവര്‍ വലിയ സേവനമാണ് ചെയ്യുന്നതെന്നും നാഗ്പൂരില്‍ വിജയദശമി ദിന സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന പശു സംരക്ഷകരെയും സ്വയം പ്രഖ്യാപിത സംരക്ഷകരെയും വേര്‍തിരിച്ചറിയണമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. പാക് അധീന കാശ്മീരില്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാകിസ്താനുള്ള തക്കതായ മറുപടിയായിരുന്നു എന്നും സര്‍സംഘ ചാലക് പറഞ്ഞു.

നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പശു സംരക്ഷകരെ ന്യായീകരിച്ചത്. ഗോസംരക്ഷകര്‍ ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും എന്നാല്‍ നിയമപരമായി ഇത് ചെയ്യുന്നവരെയും സ്വയം പ്രഖ്യാപിതരെയും തിരിച്ചറിയണം. മിന്നാലക്രമണത്തില്‍ സൈന്യത്തെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് കൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മോഹന്‍ഭാഗവത് പറഞ്ഞു. 90 വര്‍ഷത്തെ പാരമ്പര്യമായ കാക്കി ട്രൌസറിന് പകരം തവിട്ട് പാന്റ് ധരിച്ചാണ് നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ വിജയദശമി ദിനത്തില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തിയത്.

Tags:    

Similar News