രാജ്നാഥ് സിങ് വീണ്ടും കശ്മീരിലേക്ക്
സംഘര്‍ഷത്തിന് പരിഹാരം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വീണ്ടും കശ്മീര്‍ സന്ദര്‍ശിച്ചേക്കും.
സംഘര്‍ഷത്തിന് പരിഹാരം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വീണ്ടും കശ്മീര്‍ സന്ദര്‍ശിച്ചേക്കും. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 63 ദിവസം പിന്നിടുന്ന സംഘര്‍ഷത്തിന് പരിഹാരം തേടി ലേയിലായിരിക്കും അടുത്ത സന്ദര്‍ശനം എന്നാണ് സൂചന. ചര്‍ച്ചക്ക് വഴങ്ങാത്ത സാഹചര്യത്തില്‍ വിഘടനവാദികള്‍ക്കെതിരെ നിലപാട് കടുപ്പിക്കാനാണ് കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. അതിനിടെ വിഘടന വാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി ഇന്ന് വസതിയില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇദ്ദേഹം വീട്ടു തടങ്കലില്‍ തുടരുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം വിലയിരുത്തിയിരുന്നു.